ജിഹാദി-നർക്കോ-ടെററിസം ; അടിയന്തിര കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് അമിത്ഷായ്ക്ക് കത്തയച്ച് ബി.ജെ.പി. സംസ്ഥാന വക്താവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ജിഹാദി ഭീകരവാദ ശൃംഖലകൾക്കും നർക്കോ-ടെററിസത്തിനും സംഘടിത കുറ്റകൃത്യ സംഘങ്ങൾക്കും എതിരേ യു.എ.പി.എ. പ്രകാരം അടിയന്തര കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ബി.ജെ.പി. സംസ്ഥാന വക്താവ് പി.ആർ. ശിവശങ്കരൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്തയച്ചു സംസ്ഥാന സർക്കാരുകളുടെ തുടർച്ചയായ മൃദുസമീപനവും പ്രീണനരാഷ്ട്രീയവുമാണ് കൊച്ചിയടക്കമുള്ള സ്ഥലങ്ങളെ നിരോധിത ഭീകര സംഘടനകളുടെയും അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകളുടെയും സുരക്ഷിത താവളമാക്കി മാറ്റിയതെന്ന് കത്തിൽ പറയുന്നു. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകക്കേസിലെ മുഖ്യപ്രതി അബ്ദുൾ നാസറിനെ കൊച്ചി പള്ളുരുത്തിയിൽനിന്ന് എൻ.ഐ.എ. പിടികൂടിയ സാഹചര്യത്തിലാണ് കത്തയച്ചിരിക്കുന്നത്.

പി.എഫ്.ഐ.യുമായി ബന്ധമുള്ള പ്രാദേശിക ശൃംഖലകളുടെ സഹായത്തോടെ മൂന്നുവർഷമായി അബ്ദുൾ നാസർ കൊച്ചിയിൽ ഒളിവിൽ കഴിഞ്ഞു. 2010-ൽ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ പ്രതി സാവാദിന് പതിമൂന്നു വർഷം ഒളിവിൽ കഴിയാൻ സഹായിച്ചതും ഈ ശൃംഖലയാണ്. പെരുമ്പാവൂരിലെ പി.എഫ്.ഐ.യുടെ ജില്ലാ ഓഫീസ് റെയ്ഡിൽ പൂട്ടിയിരുന്നെങ്കിലും ഭൂഗർഭ ശൃംഖല ഇപ്പോഴും സജീവമാണ്. യോഗ-കായിക ക്ലബ്ബുകളുടെ മറവിൽ യുവാക്കൾക്ക് ആയുധപരിശീലനവും നൽകുന്നുണ്ട്. എൻ.സി.ആർ.ബി. കണക്കനുസരിച്ച് മയക്കുമരുന്ന് കേസുകളിൽ കൊച്ചി, രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. പെരുമ്പാവൂരിൽ 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചതും ആഡംബരഹോട്ടലുകളിലെ വെള്ളക്കോളർ മയക്കുമരുന്ന് കടത്തുമെല്ലാം ഇതു തെളിയിക്കുന്നു. എറണാകുളം ജില്ലയിലെ യു.എ.പി.എ. കേസുകളുടെ അന്വേഷണപുരോഗതി റിപ്പോർട്ട് സംസ്ഥാന സർക്കാരിൽനിന്ന് ആവശ്യപ്പെടണമെന്നും കേന്ദ്രസർക്കാരിനോട് ബി.ജെ.പി. ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം ; ഫെമ കേസ് എടുത്ത് ഇഡി ; വിദേശത്തേക്ക്...

0
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി ; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി...

0
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ...

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...