കൊച്ചി വിമാനത്താവളത്തിൽ 2 കോടിയുടെ സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ. അബുദാബിയിൽനിന്ന് എത്തിയ റിഫ്നാസ് ഹമീദ് മുഹമ്മദ് ഷരീഫ് (26), ജനോഫർ ഖാദർ ബീവി ഉമർ ഫറോക് (28) എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇവരിൽനിന്ന് 1353.92 ഗ്രാം സ്വർണം പിടിച്ചെടുത്തു. മിശ്രിത രൂപത്തിലാക്കിയ സ്വർണം ബെൽറ്റ് രൂപത്തിലുള്ള പ്ലാസ്റ്റിക് കവറിലാക്കിയാണ് കടത്താൻ ശ്രമിച്ചത്. ധരിച്ചിരുന്ന വസ്ത്രത്തിന്റെ അരപ്പട്ടയിൽ പ്രത്യേക അറയുണ്ടാക്കി അതിൽ സ്വർണ മിശ്രിതം ഒളിപ്പിച്ച ശേഷം, തിരിച്ചറിയാതിരിക്കാൻ വസ്ത്രം തുന്നിപ്പിടിപ്പിച്ചിരിക്കുകയായിരുന്നു.

സംശയം തോന്നി ദേഹപരിശോധന നടത്തിയപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് 1,93,55,640 രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. ഇരുവരെയും കസ്റ്റംസ് അറസ്റ്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം ; ഫെമ കേസ് എടുത്ത് ഇഡി ; വിദേശത്തേക്ക്...

0
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി ; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി...

0
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ...

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...