രാജ്യത്തെ സർക്കാർതലത്തിലുള്ള ആദ്യ എ.ഐ. സർവകലാശാല ബെംഗളൂരുവിൽ : പ്രഖ്യാപനവുമായി ഡി.കെ. ശിവകുമാർ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : സർക്കാർതലത്തിലുള്ള രാജ്യത്തെ ആദ്യ എ.ഐ.(നിർമിതബുദ്ധി) സർവകലാശാല കർണാടകത്തിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ചു. ബെംഗളൂരു ഇന്റർ നാഷണൽ എക്‌സിബിഷൻ സെന്ററിൽ ഗൂഗിൾ ഐ.ഒ. (ഇൻപുട്ട്-ഔട്ട്പുട്ട്) കണക്ട് ഇന്ത്യ- 2026 സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് ശിവകുമാർ പ്രഖ്യാപനം നടത്തിയത്. സർവകലാശാലയുടെ ശിലാസ്ഥാപനം ഉടൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിലെ ബിഡദിയിൽ വരുന്ന സ്മാർട്ട് സിറ്റിയിലാണ് സർവകലാശാല സ്ഥാപിക്കുകയെന്നാണ് സൂചന. അതേസമയം, സർവകലാശാലയുടെ ആസ്ഥാനം എവിടെയാണെന്ന് ശിവകുമാർ പറഞ്ഞില്ല. ബെംഗളൂരുവിലെ 100 ഏക്കർ കാമ്പസ് സർവകലാശാലയ്ക്കുണ്ടാകുമെന്ന് അറിയിച്ചു.

കലബുറഗി, ബെളഗാവി, ഹുബ്ബള്ളി-ധാർവാഡ്, മംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ സർവകലാശാലയ്ക്ക് പ്രാദേശിക കേന്ദ്രങ്ങളുണ്ടാകും. ഐ.ഐ. വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഇനവേഷന്റെയും സംരംഭകത്വത്തിന്റെയും സെന്റർ ഓഫ് എക്‌സലൻസായിരിക്കും ഈ ലോകോത്തര കാമ്പസെന്ന് ശിവകുമാർ അറിയിച്ചു. ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് എ.ഐ. നഗരങ്ങളിലൊന്നായും ഇന്ത്യയിലെ 40 ശതമാനം യൂണികോൺ സ്റ്റാർട്ടപ്പുകളുടെ കേന്ദ്രമായും ബെംഗളൂരു മാറിയതായി ശിവകുമാർ പറഞ്ഞു. കർണാടകത്തിന്റെ കഴിവും ഇനവേഷൻ ആവാസവ്യവസ്ഥയും സംരംഭകത്വ മനോഭാവവും ഇത് അടയാളപ്പെടുത്തുന്നതായും ചൂണ്ടിക്കാട്ടി. കർണാടകത്തെ ഇന്ത്യയുടെ എ.ഐ. തലസ്ഥാനമായി മാറ്റുകയെന്നതിന് സംസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു.

കർണാടകത്തെ ഗൂഗിളിന്റെ ഏറ്റവും വലിയ ലബോറട്രിയാക്കി മാറ്റാമെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിളിന് എല്ലാ സഹായവും സർക്കാർ നൽകുമെന്ന് അറിയിച്ചശേഷം ജയ് ഹിന്ദിനും ജയ് കർണാടകയ്ക്കുമൊപ്പം ജയ് ഗൂഗിൾ എന്നും പറഞ്ഞാണ് ശിവകുമാർ പ്രസംഗം അവസാനിപ്പിച്ചത്. ബിഡദി സ്മാർട്ട് സിറ്റിക്കെതിരേ പ്രദേശത്തെ കർഷകർ നടത്തിവരുന്ന സമരം കൂടുതൽ ശക്തിപ്രാപിക്കുന്നതിനിടെയിലാണ് സർവകലാശാലയുടെ പ്രഖ്യാപനം ശിവകുമാർ നടത്തിയത്. പദ്ധതിക്കായി ഏക്കർകണക്കിന് കൃഷിഭൂമി ഏറ്റെടുക്കുന്നതിലാണ്‌ പ്രതിഷേധം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം : പദവി കിട്ടാതെ മുന്നണിയുമായി സഹകരിക്കേണ്ടതില്ല ; നിര്‍ണ്ണായക തീരുമാനം...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ സിപിഐ. സെപ്റ്റംബര്‍...

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി...

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ പീഡിപ്പിച്ചു ; പ്രതിയായ യുവാവിനായി തെരച്ചിൽ

0
പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയെ പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...