അംഗീകാരമില്ലാത്ത സ്കൂളുകളിലെ കുട്ടികൾ ഈ വർഷം തന്നെ മറ്റ് സ്കൂളുകളിലേക്ക് മാറണം ; പൊതു വിദ്യാഭ്യാസ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഈ വർഷം തന്നെ അംഗീകാരമുള്ള മറ്റു സ്കൂളുകളിലേക്ക് മാറണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ഇല്ലാതെ അംഗീകാരമുള്ള മറ്റു സ്കൂളുകളിൽ ചേരുന്നതിന് ഈ അധ്യയന വർഷം കൂടി വിദ്യാഭ്യാസ വകുപ്പ് ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ ഈ ഇളവ് ലഭിക്കില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. അംഗീകാരമില്ലാത്ത സ്കൂളുകൾ പ്രവർത്തിക്കരുതെന്ന് 2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിൽ വ്യവസ്ഥയുണ്ട്. എന്നാൽ കേരളത്തിൽ 765 സ്കൂളുകൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നുണ്ട്.

സിബിഎസ്ഇ ഉൾപ്പെടെ കേന്ദ്ര സർക്കാരിനു കീഴിലുള്ള മറ്റു ബോർഡുകളുടെ അംഗീകാരമുണ്ടെന്ന വ്യാജേനയാണ് ഇവയുടെ പ്രവർത്തനമെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചിരുന്നു. ഈ സ്കൂളുകളിലെ കുട്ടികളോടാണ് അംഗീകാരമുള്ള മറ്റു സ്കൂളുകളിലേക്ക് മാറാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം ; ഫെമ കേസ് എടുത്ത് ഇഡി ; വിദേശത്തേക്ക്...

0
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി ; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി...

0
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ...

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...