അന്തഃസംസ്ഥാന വാഹന മോഷണ കേസുകളിലുൾപ്പെട്ട മൂന്ന് പേരെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൂത്താട്ടുകുളം: അന്തഃസംസ്ഥാന വാഹന മോഷണ കേസുകളിലുൾപ്പെട്ട മൂന്ന് പേരെ കൂത്താട്ടുകുളം പോലീസ് പിടികൂടി. മലപ്പുറം അതലൂർ വാസപ്പടി നരിപ്പറമ്പ് പണിക്ക വീട്ടിൽ മുഹമ്മദ് ഷാഹുൽ (20), പാലക്കാട് തൃത്താല ഞങ്ങാട്ടിരി കണ്ണന്നൂർ കൂരിപ്പറമ്പിൽ ജിബിൻ ബെൻഷാദ് (24), പാലക്കാട് കൂറ്റനാട് ബാവന്നൂർ തട്ടാറത്തൊടി ടി കെ ആഷിഫ് (18) എന്നിവരെയാണ് പിടികൂടിയത്. ജൂലൈ 11ന് രാത്രി കൂത്താട്ടുകുളം വടക്കൻ പാലക്കുഴയിൽ എംസി റോഡിന് സമീപമുള്ള ആനന്ദ ഭവന് സമീപം പാർക്ക് ചെയ്തിരുന്ന 2.40 ലക്ഷം വിലവരുന്ന ബൈക്ക് മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

മോഷ്ടിച്ച ബൈക്ക് കോട്ടയം ചിങ്ങവനം മൂലവട്ടത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിന്റെ എൻജിൻ നമ്പർ പരിശോധിച്ചപ്പോഴാണ് അത് പാലക്കുഴയിൽ നിന്ന് മോഷണം പോയ വാഹനമാണെന്ന് തിരിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളും ഫോട്ടോകളും പരിശോധിച്ച് ചിങ്ങവനത്ത് വാടകയ്ക്ക് താമസിച്ചിരുന്ന മുഹമ്മദ് ഷാഹാലിനെ ആദ്യം പോലീസ് പിടികൂടി. തുടർന്നുള്ള അന്വേഷണത്തിൽ ജിബിൻ ബെൻഷാദിനെയും ടി കെ ആഷിഫിനെയും അറസ്റ്റ് ചെയ്തു. പ്രതികൾ നിരവധി വാഹന മോഷണക്കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...