Wednesday, July 2, 2025 5:22 am

ലോഞ്ചിന് മുമ്പ് ഗാലക്‌സി സാംസങ് ഗാലക്‌സി സെഡ് ഫോള്‍ഡ് 3 സ്വന്തമാക്കി മോഹന്‍ലാല്‍

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിൽ അവതരിപ്പിക്കും മുമ്പ് സാംസങിന്റെ ഫോൾഡബിൾ സ്മാർട്ഫോണായ ഗാലക്സി ഫോൾഡ് 3 സ്വന്തമാക്കി മോഹൻലാൽ. ഈ മാസം പത്തിനാണ് ഗാലക്സി ഫോൾഡ് 3 ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. മോഹൻലാൽ ഈ ഫോൺ ഉപയോഗിക്കുന്നതിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 11 നാണ് സാംസങ് ഗാലക്സി സെഡ് ഫോൾഡ് 3 സ്മാർട്ഫോൺ ആഗോള വിപണിയിൽ അവതരിപ്പിച്ചത്. ഓഗസ്റ്റ് 27 മുതൽ യുഎസ്, യൂറോപ്പ്, ദക്ഷിണ കൊറിയ ഉൾപ്പടെയുള്ള തിരഞ്ഞെടുത്ത വിപണികളിൽ ഫോൺ വിൽപന ആരംഭിച്ചിട്ടുണ്ട്.

7.6 ഇഞ്ച് ടച്ച് സ്ക്രീൻ പ്രൈമറി ഡിസ്പ്ലേയിൽ 20208 x 1768 പിക്സൽ റസല്യൂഷനുണ്ട്. 6.20 ഇഞ്ച് സെക്കൻഡറി ഡിസ്പ്ലേയും ഫോണിനുണ്ട്. ആൻഡ്രോയിഡ് 11 ൽ പ്രവർത്തിക്കുന്ന ഫോണിൽ 4400 എംഎഎച്ച് ബാറ്ററിയാണുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 888 ഒക്ടാകോർ പ്രൊസസറിനൊപ്പം 12 ജിബി റാം ശേഷിയുമുണ്ട്.

വ്യത്യസ്ത അപ്പാർച്ചറിൽ 12 മെഗാപിക്സൽ സെൻസറുകൾ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ മോഡ്യൂൾ ആണിതിന്. 10 മെഗാപിക്സൽ, 4 മെഗാപിക്സൽ സെൻസറുകൾ അടങ്ങുന്ന ഡ്യുവൽ ക്യാമറയാണ് സെൽറിയ്ക്ക്.

256 ജിബി/512 ജിബി ഇൻബിൽറ്റ് സ്റ്റോറേജും ഡ്യുവൽ സിം കാർഡ് സൗകര്യവുമുണ്ട്. ഫാന്റം ബ്ലാക്ക്, ഫാന്റം ഗ്രീൻ, ഫാന്റം സിൽവർ നിറങ്ങളിലാണ് ഇത് ലഭ്യമാവുക.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അവതരിപ്പിച്ച സാംസങ് ഗാലക്സി സെഡ് ഫോൾഡ് 2 സ്മാർട്ഫോണും മോഹൻലാൽ സ്വന്തമാക്കിയിരുന്നു. പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതിരിപ്പിക്കുന്നതിന് മുമ്പ് തന്നെ ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂർ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി അടച്ചുപൂട്ടി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : ശനിയാഴ്ച പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ...

യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം

0
ടെൽഅവീവ്  : ഇസ്രയേലിൽ വീണ്ടും ആക്രമണം. യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ...

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നു

0
പത്തനംതിട്ട : പട്ടികവര്‍ഗ വികസന വകുപ്പിന്റെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍...

പ്രവൃത്തികളുടെ ഉദ്ഘാടനം കെ. യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു

0
പത്തനംതിട്ട : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി...