മീടൂ ; സംവിധായകൻ വിദേശയാത്രയും പഠനവും മുടക്കാൻ ശ്രമിക്കുന്നുവെന്ന് ലീന മണിമേഖല

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : മീടൂ ആരോപണത്തിന്റെ പേരിൽ തമിഴ് സംവിധായകൻ സുശി ഗണേശൻ വിദേശയാത്രയും പഠനവും മുടക്കാൻ ശ്രമിക്കുന്നെന്ന് സംവിധായികയും എഴുത്തുകാരിയുമായ ലീന മണിമേഖല. രണ്ടരവർഷം മുമ്പ് നടത്തിയ മീടു വെളിപ്പെടുത്തലിന്റെ പേരിൽ സുശി ഗണേശൻ മാനനഷ്ടത്തിന് ഹർജി നൽകുകയും പാസ്പോർട്ട് തടഞ്ഞുവെക്കാൻ പരാതി നൽകുകയും ചെയ്തു. കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത് കോടതിനടപടികൾ നീട്ടുകയാണെന്നും ലീന മണിമേഖല ആരോപിച്ചു.

പാസ്പോർട്ട് തടഞ്ഞുവെക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ചെന്നൈ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇത് വീണ്ടും പരിഗണിക്കണമെന്നാവശ്യപ്പെട്ട് സുശി ഗണേശൻ കോടതിയെ സമീപിച്ചിരിക്കുകയാണ്. മാനനഷ്ടക്കേസ് കൂടാതെ 18 ഹർജികൾ തനിക്കെതിരേ സമർപ്പിച്ചിട്ടുണ്ടെന്നും ലീന പറഞ്ഞു. കൂടുതൽ കേസുകളിൽ വിചാരണ നടക്കുന്നതിനാൽ ഉപരിപഠനത്തിനായി കാനഡയിൽ പോകാൻ കഴിയുന്നില്ല. ‘ മാടത്തി’ സിനിമയുടെ പ്രദർശനത്തിനും പ്രഭാഷണങ്ങൾക്കുമായി വിദേശ സർവകലാശാലകൾ ക്ഷണിച്ചിട്ടുണ്ട്. പുതിയ കേസിന്റെ വിചാരണ നീളുന്നതിനാൽ വിദേശയാത്ര മുടങ്ങിയിരിക്കുകയാണെന്നും ലീന പറഞ്ഞു.

ഒന്നരപ്പതിറ്റാണ്ട് മുമ്പ് നടന്ന സംഭവത്തിന്റെപേരിൽ 2018 ലാണ് ലീന മണിമേഖല സുശി ഗണേശനെതിരേ ആരോപണം ഉന്നയിച്ചത്. 2005 ൽ ടി.വി ചാനലിന് വേണ്ടി സുശി ഗണേശനുമായി അഭിമുഖം നടത്തിയ ശേഷം ചെന്നൈയിലെ സ്റ്റുഡിയോയിൽനിന്ന് വീട്ടിലേക്ക് പോകുമ്പോൾ കാറിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു ആരോപണം. 2017 ൽ ഫെയ്സ് ബുക്കിലൂടെ ഈ അനുഭവം പങ്കുവെച്ചെങ്കിലും ആരാണ് പീഡനശ്രമം നടത്തിയതെന്ന് വെളിപ്പെടുത്തിയിരുന്നില്ല. മീടൂ വെളിപ്പെടുത്തലുകൾ വ്യാപകമായതോടെ സുശി ഗണേശന്റെ പേര് പരസ്യമാക്കുകയായിരുന്നു. വിക്രം നായകനായ കന്തസ്വാമി, വലിയ വിജയമായ തിരുട്ടു പയലേ എന്നീ സിനിമകളുടെ സംവിധായകനാണ് സുശി ഗണേശൻ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ രഹസ്യമായി പോയതെന്തിനെന്ന് കെ എൻ ബാലഗോപാൽ

0
കൊച്ചി: മുഖ്യമന്ത്രിക്കും യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ...

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ: കണ്ണൂരിലെ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയും നീന്തൽ...