ലണ്ടന്‍ : ആഴ്ചയിലെ ഏറ്റവും മോശം ദിവസമെന്ന റെക്കോര്‍ഡ് തിങ്കളാഴ്ചയ്ക്ക്. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ആണ് തിങ്കളാഴ്ചയെ ആഴ്ചയിലെ ഏറ്റവും മോശം ദിവസമായി പ്രഖ്യാപിച്ചത്. ട്വിറ്ററിലായിരുന്നു പ്രഖ്യാപനം.ഗിന്നസ് ബുക്കിന്‍റെ പ്രഖ്യാപനത്തിന് രസകരമായ കമന്‍റ്കളുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുണ്ട്.
തിങ്കളാഴ്ച ഏറ്റവും മോശം ദിവസമാണെന്ന തിരിച്ചറിവിലേക്കെത്താന്‍ നിങ്ങള്‍ ഒത്തിരി വൈകിയെന്ന് ആംഗ്രി ബേഡ് റെഡ് ട്വിറ്റര്‍ ഹാന്‍ഡില്‍ കമന്‍റ് ചെയ്തു. മോശം ദിവസമായതിനാല്‍ തിങ്കളാഴ്ചയാണ് താന്‍ അവധിയെടുക്കാറെന്ന് മറ്റൊരു ട്വിറ്റര്‍ ഹാന്‍ഡില്‍ കമന്‍റ് ചെയ്തതിന് ഗിന്നസ് ബുക്ക് ‘സ്മാര്‍ട്ട്’ എന്ന് മറുപടി നല്‍കി. ആഴ്ചയുടെ അവസാനത്തിലോ തുടക്കത്തിലോ ചിലര്‍ക്ക് ഉണ്ടാവുന്ന നെഗറ്റീവ് ചിന്തകളെ സൂചിപ്പിക്കാന്‍ ‘മണ്ടേ ബ്ലൂസ്’ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്.