നരേന്ദ്ര മോദിയ്‌ക്കെതിരെ വിമര്‍ശനവുമായി രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികളെ വിട്ടയച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ വിമര്‍ശനവുമായി രാഹുൽ ഗാന്ധി. ചെങ്കോട്ടയിൽനിന്ന് സ്ത്രീകളെ ബഹുമാനിക്കേണ്ടതിനെ കുറിച്ച് സംസാരിക്കുമെങ്കിലും പ്രധാനമന്ത്രി യഥാർഥത്തിൽ പീഡകർക്കൊപ്പമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ”ചെങ്കോട്ടയിൽനിന്ന് അദ്ദേഹം സ്ത്രീകളെ ബഹുമാനിക്കേണ്ടതിനെ കുറിച്ച് സംസാരിക്കും. പക്ഷേ യഥാർഥത്തിൽ അദ്ദേഹം പീഡകർക്കൊപ്പമാണ്. പ്രധാനമന്ത്രിയുടെ വാഗ്ദാനവും ഉദ്ദേശ്യവും വ്യത്യസ്തമാണ്. അദ്ദേഹം സ്ത്രീകളെ വഞ്ചിക്കുക മാത്രമാണ് ചെയ്തത്”-രാഹുൽ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി സ്ത്രീ ശാക്തീകരണത്തിന് ആഹ്വാനം ചെയ്ത ആഗസ്റ്റ് 15ന് തന്നെയാണ് ബിൽക്കീസ് ബാനു കേസിലെ 11 പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. 15 വർഷം ജയിലിൽ കഴിഞ്ഞ പ്രതികളെ നല്ല നടപ്പ് ചൂണ്ടിക്കാട്ടിയാണ് സർക്കാർ മോചിപ്പിച്ചത്. ജയിൽ മോചിതരായ പ്രതികളെ ഹാരാർപ്പണം നടത്തിയും മധുരം വിതരണം ചെയ്തുമാണ് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ സ്വീകരിച്ചത്. 2002ൽ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന കലാപത്തിനിടെയാണ് പൂർണ ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനു കൂട്ട ബലാത്സംഗത്തിന് ഇരയായത്. ബിൽക്കീസിന്‍റെ മൂന്നു വയസ്സുകാരിയായ മകളടക്കം 14 കുടുംബാംഗങ്ങളേയും കലാപകാരികൾ കൊലപ്പെടുത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...