തിരുവനന്തപുരം : ആറു വര്‍ഷമായി യുവജന കമ്മീഷന്‍ അധ്യക്ഷസ്ഥാനത്ത് തുടരുന്ന ചിന്ത ജെറോം ശമ്പളമായി കൈപ്പറ്റിയത് 67.37 ലക്ഷം രൂപ. എന്‍. ഷംസുദീന്‍, സജീവ് ജോസഫ്, പി. അബ്ദുള്‍ ഹമീദ്, ഷാഫി പറമ്പില്‍ എന്നിവര്‍ക്ക് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം യുവജന കമ്മിഷനായി ചെലവഴിച്ചത് 1.14 കോടി രൂപയെന്ന് മന്ത്രി സജി ചെറിയാന്‍. ജീവനക്കാരുടെ ശമ്പളവും അംഗങ്ങളുടെ ഓണറേറിയവുമായി ഒരുകോടി രൂപയും ഓഫീസ് ചെലവുകള്‍ക്ക് 14.27 ലക്ഷം രൂപയുമാണ് ചെലവായത്. കമ്മീഷന്‍ അധ്യക്ഷയ്ക്കും ഓഫീസ് ആവശ്യത്തിനും എടുത്ത കാറുകള്‍ക്ക് വാടകയായി 2021-22ല്‍ 22.66 ലക്ഷം രൂപ നല്‍കി.
രണ്ട് ടേമിലായി ആറു വര്‍ഷമായി കമ്മീഷന്‍ അധ്യക്ഷസ്ഥാനത്ത് തുടരുന്ന ചിന്ത ജെറോം ശമ്പളമായി 67.37 ലക്ഷം രൂപ കൈപ്പറ്റി. സിറ്റിങ് ഫീസായി 52,000 രൂപയും യാത്രാ അലവന്‍സായി 1.26 ലക്ഷം രൂപയും ന്യൂസ് പേപ്പര്‍ അലവന്‍സായി 21,990 രൂപയും നല്‍കി. ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് കരാര്‍ വാഹനമാണ് ഉപയോഗിക്കുന്നത്.
ഓഫീസ് ആവശ്യത്തിനുവേണ്ടിയും കാറുകള്‍ വാടകക്കെടുത്തു. ഇവക്ക് രണ്ടിനുംകൂടി 2021-22ല്‍ 22.66 ലക്ഷം രൂപയാണ് ചെലവായത്. സിറ്റിങ്ങ് ഫീസായി 52000 രൂപ, യാത്രാ അലവന്‍സിന് 1.26 ലക്ഷം രൂപ, ന്യൂസ് പേപ്പര്‍ അലവന്‍സ് 21,990 രൂപ എന്നിങ്ങനെയും നല്‍കിയെന്ന് മന്ത്രി പറഞ്ഞു. അടുത്തിടെ യുവജന കമ്മീഷന്‍ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ പണമില്ലെന്ന് വ്യക്തമാക്കി ചിന്ത ജെറോം ധനകാര്യ വകുപ്പിന് കത്തയച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിനോട് 26 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. 18 ലക്ഷം രൂപ അനുവദിച്ചു. ചിന്തയുടെ ശമ്പള കുടിശ്ശിക അടക്കമുള്ള പണമാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ബജറ്റില്‍ യുവജന കമ്മീഷന് അനുവദിച്ചത് 76.06 ലക്ഷം രൂപയാണ്. ഇത് തികയാതെ വന്നതിനാല്‍ ഡിസംബറില്‍ 9 ലക്ഷം വീണ്ടും അനുവദിച്ചിരുന്നു. ഇതിനെല്ലാം പുറമെയാണ് 18 ലക്ഷം വീണ്ടും അനുവദിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. നിത്യച്ചെലവുകള്‍ക്ക് പോലും പണമില്ലാത്ത സ്ഥിതിയാണ്. പത്ത് ലക്ഷം രൂപയിലധികം തുകയുള്ള ബില്ലുകള്‍ ട്രെഷറി വഴി മാറുന്നതിന് ധനകാര്യ വകുപ്പിന്‍റെ അനുമതി തേടണമെന്ന് സര്‍ക്കുലര്‍ ഇറക്കിയിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് യുവജന കമ്മീഷന്‍ പണമില്ലെന്ന പരാതി ഉന്നയിച്ചിരിക്കുന്നത്. ചിന്തയുടെ ശമ്പള കുടിശ്ശിക ഇനത്തില്‍ 8.5 ലക്ഷം രൂപ കിട്ടാനുണ്ട്. ഇതടക്കം 26 ലക്ഷം രൂപയാണ് സര്‍ക്കാരിനോട് ചോദിച്ചത്. ഇതില്‍ 18 ലക്ഷം രൂപയാണ് അനുവദിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനത്തില്‍ ഇതുവരെ 1.03 കോടി രൂപയിലധികം യുവജന കമ്മീഷനായി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.