ഉത്രാളിക്കാവ് പൂരം ഫോണിൽ പകർത്തുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് അപകടം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: ഉത്രാളിക്കാവ് പൂരം മൊബൈൽ ഫോണിൽ പകർത്തുന്നതിനിടെ ട്രെയിനിൽ നിന്നും വീണ് അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. ട്രെയിൻ യാത്രക്കാരായ രണ്ടുപേർക്കും ഒരു പൊലീസുകാരനുമാണ് പരിക്കേറ്റത്. പോലീസുകാരന്റേ ദേഹത്തേക്കാണ് യാത്രക്കാരിൽ ഒരാൾ വീണത്. ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. ഉത്രാളിക്കാവ് പൂരം നടക്കുന്നതിനാൽ വലിയജനത്തിരക്കായിരുന്നു പ്രദേശത്ത്. അതിനാൽതന്നെ ട്രെയിനുകൾ വളരെ വേഗം കുറച്ചാണ് ഈ പ്രേദേശത്തുകൂടി കടന്നുപോയിക്കൊണ്ടിരുന്നത്. ഇതിനിടെയാണ് ട്രെയിൻ യാത്രക്കാർ പൂരം പകർത്തുന്നതിനായി ട്രെയിനിന്റെ വാതിൽക്കൽ എത്തിയത്.

തുടർന്നുണ്ടായ തിക്കിലും തിരക്കിലുമാണ് രണ്ടുപേർ താഴേക്ക് വീണത്. ഹരിപ്പാട് സ്വദേശി ഷാജഹാൻ, തൃക്കണാപുരം സ്വദേശി ഫായിസ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരിലൊരാൾ സിവിൽ പോലീസ് ഓഫീസറായ അരുണിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. നിരവധി യാത്രക്കാർ ഇത്തരത്തിൽ മുന്നറിയിപ്പ് ലംഘിച്ച് ട്രെയിനിന്റെ വാതിൽ നിന്ന് മൊബൈൽ ഫേണിൽ ദൃശ്യങ്ങൾ പകർത്തിയിരുന്നു. നിരവധി പോലീസുകാർ റെയിൽവേ ട്രാക്കിനിരുവശവും നിന്ന് യാത്രക്കാരോട് ഇത്തരത്തിൽ ദൃശ്യങ്ങൾ പകർത്തരുതെന്ന് അഭ്യർത്ഥിക്കുന്നുണ്ടായിരുന്നു. എന്നാൽ മുന്നറിയിപ്പ് അവഗണിച്ചതാണ് അപകടത്തിന് കാരണമായത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുക്കുപണ്ടത്തിന് സ്വർണ്ണത്തിന്റെ വില നൽകി ബാങ്ക് അപ്രൈസറുടെ തട്ടിപ്പ് ; ലക്ഷങ്ങൾ തട്ടിയ സംഘം...

0
കൊച്ചി: മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ബാങ്ക് അപ്രൈസറും സുഹൃത്തുക്കളും...

​’ടെലഗ്രാം വലിയ സുരക്ഷാ ഭീഷണി’ ; ഹൈക്കോടതിയിൽ ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര സർക്കാർ, ചോദ്യങ്ങളുമായി...

0
ന്യൂഡൽഹി: തെറ്റായ സൈബർ പ്രക്രിയകൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിരവധി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഗതാഗതം തടസപ്പെടും പുനരുദ്ധാര പ്രവര്‍ത്തനം നടക്കുന്നതിനാല്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ കിടങ്ങാലിപടി മുതല്‍ പന്നിവേലിചിറ...

മറയൂരിൽ മധ്യവയസ്കൻ മരിച്ച നിലയിൽ : കാട്ടാന ആക്രമണമെന്ന് ആരോപിച്ച് വൻ പ്രതിഷേധവുമായി നാട്ടുകാർ

0
ഇടുക്കി : മറയൂരിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി....