കൊല്ലപ്പെട്ട ധീരജ് രവീന്ദ്രന്റെ കുടുംബത്തിന് ധനസഹായം കൈമാറി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഗവ. എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയായിരിക്കെ കോളേജ് ക്യാമ്പസില്‍ കൊല്ലപ്പെട്ട ധീരജ് രവീന്ദ്രന്റെ കുടുംബത്തിന് എ പി ജെ അബ്ദുല്‍കലാം സാങ്കേതികശാസ്ത്ര സര്‍വകലാശാല നല്‍കുന്ന ആശ്വാസധനസഹായം തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ തളിപ്പറമ്പിലെ വീട്ടിലെത്തി കൈമാറി. വിദ്യാര്‍ഥികള്‍ക്കായി സര്‍വകലാശാല ഏര്‍പ്പെടുത്തിയ ആരോഗ്യപരിരക്ഷാ പദ്ധതിയായ ‘സുരക്ഷ’ മുഖേനയുള്ള അഞ്ച് ലക്ഷം രൂപയുടെ ചെക്ക് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററില്‍ നിന്നും പിതാവ് ജി രാജേന്ദ്രന്‍, മാതാവ് ടി എന്‍ പുഷ്‌കല, സഹോദരന്‍ ആര്‍ അദ്വൈത് എന്നിവര്‍ ഏറ്റുവാങ്ങി. സര്‍വകലാശാലയുടെ മനുഷ്യത്വപരമായ സമീപനം മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.

തളിപ്പറമ്പ് തൃച്ചംബരത്തെ ധീരജിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം പ്രൊഫസർ ജി സഞ്ജീവ് അധ്യക്ഷത വഹിച്ചു. പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. എസ് അയ്യൂബ്, ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ എം ജെ ജലജ, കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ വി ഒ രജനി എന്നിവര്‍ പങ്കെടുത്തു. അസുഖബാധിതരാകുന്ന വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യ പരിരക്ഷാസഹായവും ജീവാപായം സംഭവിക്കുന്ന കുട്ടികളുടെ കുടുംബത്തിന് ആശ്വാസധനസഹായവും നല്‍കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച പദ്ധതിയാണ് സുരക്ഷ. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി രൂപീകരിച്ചത്. കൊവിഡ്, അപകടം എന്നിവ കാരണം മരിച്ച വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്ക് സര്‍വകലാശാല നേരത്തെ സഹായം നല്‍കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത ; മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി

0
കോട്ടയം : പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത. വിമത കൗൺസിലർ...

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...