Thursday, May 30, 2024 11:22 am

മണിച്ചെയിന്‍ മാതൃകയില്‍ വന്‍ തുക തട്ടിപ്പ് നടത്തി രണ്ടു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ഓണ്‍ലൈന്‍ ട്രേഡിങ്ങ് എന്ന പേരില്‍ മണിചെയ്യിന്‍ മാതൃകയില്‍ ഉടന്‍ പണം സമ്പാദിക്കാന്‍ ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കി സാധാരണക്കാരില്‍ നിന്നും വന്‍തുകകള്‍ തട്ടിയ പ്രതികളെ കൊയമ്പത്തൂരില്‍ നിന്നും പിടികൂടി. തൃശ്ശൂര്‍ അമ്മാടത്തുള്ള ചിറയത്ത് വീട്ടില്‍ ജോബി (43) തൃശ്ശൂര്‍ ചേറ്റുപുഴയിലുള്ള കൊല്ലത്ത്കുണ്ടില്‍ വീട്ടില്‍ സ്മിത (40) എന്നിവരെയാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.

ടൗണില്‍ എസ്.ജെ അസ്സോസിഏറ്റ്  എന്ന പേരില്‍ സ്ഥാപനം തുടങ്ങിയാണ് ഇവര്‍ തട്ടിപ്പിന് തുടക്കമിട്ടത്.  ടൂള്‍ ഡീല്‍ വെന്‍ടുറെസ് എല്‍എല്‍പി  എന്ന പേരില്‍ മണിചെയിന്‍ മാതൃകയില്‍ കോഴിക്കോട് ആസ്ഥാനമാക്കിയാണ് ഓണ്‍ലൈന്‍ ട്രേഡിങ്ങ് എന്ന ബിസിനസ്സ് പ്രവര്‍ത്തിച്ചിരുന്നത്. പല ദിവസങ്ങളിലായി തൃശ്ശൂരിലെ വലിയ ഹോട്ടലുകളിലും മറ്റും മീറ്റിങ്ങുകള്‍ സംഘടിപ്പിച്ച്‌ ബിസിനസ്സിനെ കുറിച്ച്‌ പരിചയപ്പെടുത്തുകയാണ് ഇവര്‍ ആദ്യം ചെയ്യുന്നത്.

ട്രേഡിങ്ങിനായി പണം സ്വരൂപിക്കുക എന്ന ഘട്ടത്തിലേക്കാണ് ഇവര്‍ ആദ്യം പണം വാങ്ങുക. പണം നല്‍കുന്നവരുടെ മൊബൈലിലേക്ക് ഒരു ആപ്ളിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്ത് കൊടുക്കുകയും ഇതിനോടൊപ്പം ഒരു യൂസര്‍ ഐഡിയും പാസ്സ് വേഡും നല്‍കുന്നു. ഈ പാസ്സ് വേഡ് ആപ്ളിക്കേഷനില്‍ നല്‍കുന്നതോടുകൂടി ഇവര്‍ നല്‍കുന്ന തുകയ്ക്ക് തുല്ല്യമായ ഡോളര്‍ വാലറ്റില്‍ ക്രെഡിറ്റ് ആകുന്നത് ആപ്ളിക്കേഷനില്‍ കാണിക്കുന്നു. പല ദിവസങ്ങളിലായി ഈ ഡോളര്‍ കൂടുകയും ചെയ്യുന്നു. വേറെ ഒരു വ്യക്തിയെ ഈ ബിസിനസ്സിലേക്ക് ചേര്‍ക്കുന്നതോടെ അവര്‍ക്ക് അതിന്റെ കമ്മീഷനായുള്ള തുകകൂടി ഡോളറായി വാലറ്റില്‍ ലഭിക്കും എന്ന ഓഫറും കൂടി ഇവര്‍ നല്‍കുന്നുണ്ട്. ഇങ്ങനെ ആപ്ളിക്കേഷനിലെ വാലറ്റില്‍ ഡോളര്‍ വര്‍ദ്ധിക്കുന്നു.

എന്നാല്‍ പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ല എന്ന പരാതിയുമായി പലരും ഇവരെ സമീപിച്ചിരുന്നു. ക്രിപ്റ്റോ കറന്‍സിയിലേക്ക് മാറ്റിയാല്‍ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കൂ എന്നാണ് ഇവര്‍ ആദ്യം മറുപടി കൊടുത്തിരുന്നത്. പരാതികള്‍ കൂടിവന്നതോടെ പ്രതികള്‍ തൃശ്ശൂരിലുള്ള സ്ഥാപനം പൂട്ടി സ്ഥലം വിടുകയായിരുന്നു. തട്ടിപ്പിനിരയായ നിക്ഷേപകരുടെ പരാതികള്‍ നെടുപുഴ സ്റ്റേഷനിലെത്തുകയും നെടുപുഴ പോലീസ് കേസ്സ് റെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും അന്വേഷണത്തില്‍ പ്രതികള്‍ കൊയമ്പത്തൂരില്‍ ഒളിവല്‍ കഴിയുകയുമാണെന്ന് അറിഞ്ഞതിനാല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ദിലീപ് ടി.ജി യുടെ നിര്‍ദ്ദേശപ്രകാരം അന്വേഷണ സംഘം കൊയമ്പത്തൂരിലെത്തി പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു.

കൊയമ്പത്തൂരില്‍ ഒളിവിലായിരുന്ന പ്രതികള്‍ കാറില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഒരു മാസത്തോളമായി കൊയമ്പത്തൂരിലെ ലോഡ്ജില്‍ ഇവര്‍ കഴിയുകയായിരുന്നു. ഭര്‍ത്താവ് മരണപ്പെട്ട സ്മിതക്ക് മൂന്ന് കുട്ടികളും, ജോബിക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കൊയമ്പത്തൂരില്‍ വച്ചും ഇവര്‍ കേരളത്തില്‍ നിന്നും ആളുകളെ കൊയമ്പത്തൂരിലേക്ക് മീറ്റിങ്ങിനായി ക്ഷണിച്ചിരുന്നെന്നും, മാത്രമല്ല പ്രധാന പ്രതികള്‍ വിദേശത്തുനിന്നും ഫോണിലൂടെയാണ് ബിസിനസ്സ് നിയന്ത്രിക്കുന്നതെന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അന്വേഷണത്തില്‍ ഇതിലെ പ്രധാന പ്രതികള്‍ തൃശ്ശൂരിലുളള രാജേഷ് മലാക്ക, മുഹമ്മദ് ഫൈസല്‍ എന്നിവരാണെന്നും കൂടാതെ മലപ്പുറം കോഴിക്കോട് എന്നീ ജില്ലകളിലാണ് പ്രധാന ഓഫീസുകളുള്ളതെന്നും തൃശ്ശൂരിലുള്ളത് അസ്സോസിയേറ്റഡ് സ്ഥാപനമാണെന്നും അന്വേഷണത്തില്‍ അറിഞ്ഞിട്ടുണ്ട്. ഈ കേസില്‍ പല വമ്പന്‍മാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇതുവഴി ലഭിച്ച പണംകൊണ്ട് പലരും തങ്ങളുടെ ബിനാമികളുടേയും ബന്ധുക്കളുടേയും പേരില്‍ ആഢംബര വീടുകളും ഫ്ളാറ്റുകളും പണിതിട്ടുണ്ടെന്നും അറിഞ്ഞതിനാല്‍ തുടര്‍ന്ന് അന്വേഷണം ശക്തമായ രീതിയില്‍ നടത്തുന്നുണ്ടെന്നും നെടുപുഴ പോലീസ് അറിയിച്ചു

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുണ്ടപ്പുഴ റോഡ് കോൺക്രീറ്റിങ് തുടങ്ങി

0
റാന്നി : റാന്നി രാമപുരം ക്ഷേത്രം-ഇല്ലത്തുപടി - മുണ്ടപ്പുഴ വല്യേത്തുപടി റോഡ്...

അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ബസുകൾ കഴുകി ചങ്ങാതിക്കൂട്ടം വെൽഫെയർ അസോസിയേഷന്‍

0
അടൂർ : അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ബസുകൾ തെങ്ങമം ചങ്ങാതിക്കൂട്ടം വെൽഫെയർ...

വാരാണസിയിൽ മോദി തോൽക്കും, ഇനി കോൺഗ്രസിന്റെ സുവർണ കാലം ; തുറന്നടിച്ച് അജയ്‌ റായ്

0
വാരാണസി: നരേന്ദ്ര മോദി വാരാണസിയിൽ ജയിക്കില്ലെന്നു വാരാണസിയിലെ കോൺഗ്രസ് സ്ഥാനാർഥി അജയ്‌റായ്...വാരണാസിക്കാർക്ക്...

എകെജി സെന്റർ ആക്രമണം ; യൂത്ത് കോൺഗ്രസ് നേതാക്കളെ പ്രതികളാക്കി കുറ്റപത്രം

0
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളെ...