നെടുമങ്ങാട് : ചിട്ടി നടത്തി ജനങ്ങളെ വഞ്ചിച്ചെന്ന കേസില്‍ പ്രതി കോടതിയില്‍ കീഴടങ്ങി. ആനാട് വേട്ടമ്പള്ളി ഇര്യനാട് ഉത്രത്തില് കൃഷ്ണകുമാര്‍ (51) ആണ് നെടുമങ്ങാട് കോടതിയില്‍ കീഴടങ്ങിയത്. 2018 – 2020 കാലഘട്ടത്തില്‍ കൃഷ്ണകുമാര്‍ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നെടുമങ്ങാട് യൂനിറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവന്ന കാലഘട്ടത്തില്‍ സമിതിയുടെ പേരില്‍ പരസ്പരസഹായനിധി ചിട്ടി നടത്തി വ്യാപാരികളില്‍ നിന്നും പണം കൈപ്പറ്റിയശേഷം തിരികെ നല്‍കാതെ വഞ്ചിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. നെടുമങ്ങാട് വ്യാപാരസ്ഥാപനം നടത്തിവന്ന അഷ്റഫിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. ഈ കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാവാനുണ്ടെന്ന് പോലീസ് അറിയിച്ചു.
ചിട്ടി നടത്തി ജനങ്ങളെ വഞ്ചിച്ചെന്ന കേസില്‍ പ്രതി കോടതിയില്‍ കീഴടങ്ങി
RECENT NEWS
Advertisment