പത്തനംതിട്ട : തിരുവല്ലയില്‍ മണി എക്സ്ചേഞ്ച് സ്ഥാപനത്തില്‍ തട്ടിപ്പ് നടത്താനുളള ശ്രമത്തിനിടെ പിടിയിലായ ഇറാന്‍ പൗരന് കൊറോണ സ്ഥിരീകരിച്ചു. ഇതോട തിരുവല്ല പോലീസ് സ്റ്റേഷന്‍ താല്‍ക്കാലികമായി അടയ്ക്കാന്‍ സാധ്യത. ഇറാന്‍ പൗരനായ ഹാദി അബ്ബാസിക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
22 നാണ് ഇയാള്‍ പിടിയിലായത്. തിരുവല്ലയിലെ അഹല്യ മണി എക്സ്ചേഞ്ചിലാണ് ഇയാള്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്. പിടിയിലായി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന അബ്ബാസിയുടെ സ്രവം പരിശോധനയ്ക്ക് സ്വീകരിച്ചിരുന്നു. ഇന്ന് ലഭിച്ച ഇയാളുടെ പരിശോധനാ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് പോലീസ് സ്റ്റേഷന്‍ അടയ്ക്കുന്നതടക്കമുള്ള നടപടികളിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുന്നത്.