തിരുവനന്തപുരം: ബിജെപി മുന്‍സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്. ആറന്മുള സ്വദേശിയില്‍ നിന്നും 28.75 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ നാലാം പ്രതിയാണ് കുമ്മനം. ഒന്നാം പ്രതി കുമ്മനത്തിന്റെ മുന്‍ പിഎയാണ്.
പുതിയതായി ആരംഭിക്കുന്ന പേപ്പര്‍ കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്താണ് 2018 മുതല്‍ പണം വാങ്ങിയതെന്ന് ആറന്മുള സ്വദേശി ഹരികൃഷ്ണന് നല്കിയ പരാതിയില്‍ പറയുന്നു. പത്ത് പ്രതികളാണ് കേസിലുള്ളത്. പണം തട്ടിപ്പ്, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് ആറന്മുള പോലീസാണ് കേസെടുത്തത്.