കണ്ണൂര്‍ : നിക്ഷേപകരുടെ രണ്ടുകോടിയോളം രൂപയുമായി മുങ്ങിയ മുസ്ലിം ലീഗ് നേതാവ് പിടിയില്‍. ലീഗ് പുഴാതി മേഖല പ്രസിഡന്റ് കെ പി നൗഷാദാണ് അറസ്റ്റിലായത്. കണ്ണൂർ വിമാനത്താവളത്തില്‍ നിന്ന് കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരിയാണ് നൗഷാദിനെ അറസ്റ്റ് ചെയ്തത്. സ്വർണ്ണവും പണവും നിക്ഷേപിച്ച അമ്പതോളം പേരാണ് തട്ടിപ്പിനിരയായത്.
കണ്ണൂർ ഫോർട്ട് റോഡിലെ സി കെ ഗോൾഡ് മാർക്കറ്റിങ് വിഭാഗം ജീവനക്കാരനായിരുന്നു കെ പി നൗഷാദ്. ജനറൽ മാനേജറെന്ന നിലയിലാണ് ഇയാൾ നിക്ഷേപകരെ വലയിലാക്കിയത്. കൂടുതൽ പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചത്. കണ്ണൂർ സിറ്റി, അത്താഴക്കുന്ന്, കുന്നുംകൈ, പാപ്പിനിശേരി, വാരം, കാട്ടാമ്പള്ളി, കുന്നാവ്, കുഞ്ഞിപ്പള്ളി, ശാദുലിപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് തട്ടിപ്പിനിരയായത്.