കോട്ടയം : തൃക്കൊടിത്താനം സര്‍വീസ് സഹകരണബാങ്കില്‍ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തി. ബാങ്കിന്റെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. മരണമടഞ്ഞവരുടെ അക്കൗണ്ടില്‍ നിന്നും ഉള്‍പ്പെടെ 11 ലക്ഷം രൂപയാണ് ബാങ്ക് ജീവനക്കാര്‍ അനധികൃതമായി പിന്‍വലിച്ചത്.
ബാങ്ക് നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ബാങ്ക് മാനേജരെയും ഒരു ജീവനക്കാരിയെയും സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ 25 വര്‍ഷമായി എല്‍.ഡി.എഫ് നേതൃത്വത്തിലാണ് ബാങ്ക് ഭരണം.