കോ​വി​ഡ് ബാ​ധി​ത​രാ​യ 15 ഇ​ത​ര​ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​നി​ല്ല

For full experience, Download our mobile application:
Get it on Google Play

വ​ട​ക​ര : ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​പ്പോ​ള്‍ കോ​വി​ഡ് ബാ​ധി​ത​രാ​യ ഇ​ത​ര​ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​നി​ല്ല. അ​ഴി​യൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ചോ​മ്പാ​ല്‍ ഹാ​ര്‍​ബ​റി​നോ​ടു ചേ​ര്‍​ന്ന് താ​മ​സി​ക്കു​ന്ന ഒ​ഡി​ഷ സ്വ​ദേ​ശി​ക​ളാ​യ 15 പേ​ര്‍​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

തൊ​ഴി​ലാ​ളി​ക​ളി​ല്‍ പ​ല​രും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഇ​ല്ലാ​തെ​യാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ അ​റി​യാ​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ എ​ത്തി​യ​പ്പോ​ള്‍ സ്ഥ​ല​ത്ത് ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​വ​ര്‍ നാ​ട്ടി​ലേ​ക്കു തി​രി​ച്ച​താ​യാ​ണ് വി​വ​രം ല​ഭി​ച്ച​ത്.

തീ​ര​ദേ​ശ​ത്ത് കോ​വി​ഡ് പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി. ഹാ​ര്‍​ബ​റി​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെക്ര​ട്ട​റി​യു​ടെ​യും സെ​ക്​​ട​റ​ല്‍ മ​ജി​സ്ട്രേ​ട്ടിന്റെയും പ​രി​ശോ​ധ​ന​ക്കി​ടെ ത​ട്ടി​ക്ക​യ​റി​യ​വ​ര്‍​ക്കെ​തി​രെ ചോ​മ്പാ​ല പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. അഴി​യൂ​രി​ല്‍ ഒ​രാ​ഴ്​​ച​ക്കി​ടെ നൂ​റി​ല്‍​പ​രം പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. 12ാം വാ​ര്‍​ഡ് നി​യ​ന്ത്രി​ത മേ​ഖ​ല​യാ​ക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...