മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. ജൂലായ് 27ന് യുഎഇയില്‍ നിന്നെത്തിയ മലപ്പറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്തെ മങ്കി പോക്‌സ് ബാധിതരുടെ എണ്ണം അഞ്ചായി.കരിപ്പൂര്‍ വിമാനത്താവളത്തിലാണ് യുവാവ് എത്തിയത്. യുവാവിന് മാതാപിതാക്കളും സുഹൃത്തുക്കളുമായി അടുത്ത സമ്പര്‍ക്കമുണ്ട്.കൊല്ലം, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നേരത്തെ മങ്കിപോക്‌സ് സ്ഥിരീകരിച്ചിരുന്നു. തൃശൂര്‍ സ്വദേശി കഴിഞ്ഞ ദിവസം മരണമടയുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment