Thursday, July 3, 2025 2:36 pm

മങ്കിപോക്സ് ആഗോള പകര്‍ച്ചവ്യാധി ; പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ജനീവ: മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. മങ്കിപോക്സ് ഇതുവരെ സ്ഥിരീകരിച്ചത് 72 രാജ്യങ്ങളിലാണ്. 70 % രോഗികളും യൂറോപ്യൻ രാജ്യങ്ങളിലുള്ളവരാണ്. മങ്കിപോക്സ് അടിയന്തിര ആഗോള പൊതുജനാരോഗ്യ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കൊവിഡ് വൈറസിനെയാണ് ഇതിന് മുന്‍പ് ലോകാരോഗ്യ സംഘടന ആഗോള പകർച്ച വ്യാധിയായി പ്രഖ്യാപിച്ചത്.

2020 ജനുവരി 30 നാണ് കൊവിഡിനെ ആഗോള പകർച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. ആ സമയത്ത് ചൈനയ്ക്ക് പുറത്ത് ആകെ 82 കൊവിഡ് കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. മൂന്ന് കാരണങ്ങളാലാണ് ലോകാരോഗ്യ സംഘടന ഒരു രോഗത്തെ ആഗോള പകർച്ചവ്യാധി ആയി പ്രഖ്യാപിക്കുന്നത്. അസാധാരണമായ രോഗപ്പകർച്ച പ്രകടമാകുന്നതിനാൽ, രോഗം കൂടുതൽ രാജ്യങ്ങളിലേക്ക് പടരാനുള്ള സാധ്യത ഉള്ളതിനാൽ, രോഗപ്പകർച്ച തടയാൻ ലോകരാജ്യങ്ങളുടെ കൂട്ടായ ശ്രമം അത്യാവശ്യം ആയതിനാൽ തുടങ്ങിയ കാരണങ്ങളാലാണ് ഒരു രോഗത്തെ ആഗോള പകർച്ചവ്യാധി ആയി പ്രഖ്യാപിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി...

പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു

0
സ്പെയിൻ : പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു....

ഡോക്ടർ ഹാരിസ് ചിറക്കലിനെതിരായ നടപടി നീക്കത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

0
തിരുവനന്തപുരം: ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും...