മലപ്പുറത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പെരുവഴിയമ്പലത്ത് കഞ്ചാവുമായി നാട്ടുകാരനായ യുവാവ് പിടിയില്‍. പെരുവഴിയമ്പലം ദേശത്ത് തൊമ്മില്‍ പടിഞ്ഞാറയില്‍ ഒറ്റയില്‍ വീട്ടില്‍ മുഹമ്മദ് ആഷിഖിനെ എക്‌സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിതരണം ചെയ്യാനെത്തിച്ച 50 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ചെറിയ പൊതികളാക്കിയാണ് ഇയാള്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വിദ്യാര്‍ഥികള്‍ക്കടക്കം കഞ്ചാവ് വിതരണം ചെയ്യുന്ന കണ്ണിയിലെ പ്രധാന ആളാണ് ഇയാളെന്നും അന്വേഷണത്തില്‍ പ്രതിയില്‍ നിന്നും കഞ്ചാവ് വില്പന സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നതായും എക്‌സ്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജോ ജോസ് പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍മാരായ സുനില്‍കുമാര്‍ എസ്, പ്രദീപ് കുമാര്‍ കെ, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ പി ധനേഷ്, എസ് കണ്ണന്‍, സി അരുണ്‍ രാജ്, ഡ്രൈവര്‍ എം പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...