കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ് ബോർഡിന് അപേക്ഷ നൽകും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ സംഘം. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് ആൺകുട്ടികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് പോലീസ് അപേക്ഷ സമർപ്പിക്കും. വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും ആവശ്യമാണെന് പോലീസ് കോടതിയെ അറിയിക്കും. പ്രതികൾ സംഭവ സമയം രാസ ലഹരി ഉപയോഗിച്ചിരുന്നതായാണ് നിഗമനം. സംരക്ഷണ കേന്ദ്രത്തിൽ കഴിയുന്ന പെൺകുട്ടിയെ കൗൺസിലിങ്ങിനും വൈദ്യപരിശോധനക്കും വിധേയമാക്കുന്നതിനും പോലീസ് കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. വയോധികന്‍ ബാഡ് ടച്ച് നടത്തിയതിലുള്ള പ്രതികാരമാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. മൊബൈൽ ഉപയോഗത്തിനും സൗഹൃദങ്ങൾ വിലക്കിയതിനും വൈരാഗ്യം പെൺകുട്ടി മനസിൽ സൂക്ഷിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.

മോഷണത്തിനായി കൊല നടത്തിയെന്നാണ് വിദ്യാഥികളുടെ മൊഴി. പെൺകുട്ടിയാണ് കൊലപതാകം ആസൂത്രണം ചെയ്തത്. ഐഫോണും ബൈക്കും വാങ്ങാനായിരുന്നു മോഷണം. കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ കൗമാരസംഘം പെൺകുട്ടിയെ കാണിച്ചതായാണ് കണ്ടെത്തൽ. ശേഷം വീട്ടിലാകെ മുളകുപൊടി വിതറിയിരുന്നുവെന്നും പോലീസ് പറയുന്നു. വീട്ടില്‍ മറ്റാരുമില്ലാത്ത സമയം നോക്കിയാണ് കൗമാരസംഘം മോഷണവും കൊലപാതകവും നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...