Thursday, May 8, 2025 9:38 am

വാനരശല്യം കാരണം ഉറക്കം നഷ്ടപ്പെട്ട് പട്ടാഴിക്കാര്‍

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നാ​പു​രം : പ​ട്ടാ​ഴി പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത​പ്ലാ​വ് നി​വാ​സി​ക​ളു​ടെ ഉ​റ​ക്കം​കെ​ടു​ത്തു​ക​യാ​ണ് കു​ര​ങ്ങ​ന്‍മാ​ര്‍. ദി​നം​പ്ര​തി വ​ര്‍ധി​ച്ചു​വ​രു​ന്ന വാ​ന​ര​ശ​ല്യം കാ​ര്‍ഷി​ക​മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളേ​യും പൊ​തു​ജ​ന​ത്തിന്റെ  സ്വൈ​ര്യ​ജീ​വി​ത​വും ത​ട​സ്സ​പ്പെ​ടു​ത്തു​ന്നു. എ​ന്നി​ട്ടും വാ​ന​ര​ക്കൂ​ട്ട​ത്തെ പി​ടി​കൂ​ടാ​ന്‍ ന​ട​പ​ടി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​രാ​തി പ​റ​യു​ന്നു.

പ​ട്ടാ​ഴി, പ​ന്ത​പ്ലാ​വ്, പ​ന്ത്ര​ണ്ടു​മു​റി, കാ​ട്ടാ​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വ്യാ​പ​ക​മാ​യി കു​ര​ങ്ങ​ന്‍മാ​ര്‍ ത​മ്പ​ടി​ക്കു​ന്ന​ത്. കാ​ട്ടാ​മ​ല​യു​ടെ മു​ക​ളി​ലെ പാ​റ​ക്കൂ​ട്ട​ങ്ങ​ളി​ലാ​ണ് കു​ര​ങ്ങ​ന്‍മാ​രു​ടെ വാ​സം. രാ​പ​ക​ല്‍ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ത്തു​ന്ന​വ കു​ട്ടി​ക​ളെ​യും ഉ​പ​ദ്ര​വി​ക്കു​ന്നു​ണ്ട്. വാ​ഴ, മ​ര​ച്ചീ​നി, തെ​ങ്ങ്, റ​ബ​ര്‍, വെ​റ്റ, ക​മു​ക് ഉ​ള്‍പ്പെ​ടെ എ​ല്ലാ വി​ള​ക​ളും കു​ര​ങ്ങ​ന്‍മാ​ര്‍ ന​ശി​പ്പി​ക്കും.

കാ​ടി​റ​ങ്ങി​യ കു​ര​ങ്ങ​ന്‍മാ​ര്‍ കൂ​ട്ട​ത്തോ​ടെ​യാ​ണ് എ​ത്തു​ന്ന​ത്. തെങ്ങിന്റെ മു​ക​ളി​ല്‍ ​വെച്ച് ത​ന്നെ തേ​ങ്ങ പൊ​തി​ച്ച് ചി​ര​ട്ട പൊ​ട്ടി​ച്ച് വെ​ള്ളം കു​ടി​ക്കു​ക​യും ബാ​ക്കി ഭാ​ഗം തി​ന്ന​ശേ​ഷം വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്യും. ഇ​ത് മി​ക്ക​പ്പോ​ഴും ആ​ളു​ക​ള്‍ക്ക് നേ​രെ​യോ വീ​ടു​ക​ള്‍ക്കു​നേ​രെ​യോ ആ​കും. ഷീ​റ്റും ഓ​ടും കൊ​ണ്ട് മേ​ല്‍ക്കൂ​ര നി​ര്‍മി​ച്ച വീ​ടു​ക​ള്‍ പ​ല​തും ന​ശി​ച്ചു.

മേ​ഖ​ല​യി​ല്‍ വാ​ന​ര​ശ​ല്യം നാ​ള്‍ക്കു​നാ​ള്‍ വ​ര്‍ധി​ക്കു​ക​യാ​ണ്. വാ​തി​ൽ തു​റ​ന്നും ഓ​ടു​ക​ള്‍ ന​ശി​പ്പി​ച്ചും വീ​ടു​ക​ള്‍ക്ക് ഉ​ള്ളി​ല്‍ ക​യ​റി പാ​ച​കം ചെ​യ്ത ആ​ഹാ​ര സാ​ധ​ന​ങ്ങ​ൾ എ​ടു​ത്തു​തി​ന്നു​ക​യും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ കേ​ടു​വ​രു​ത്തു​ക​യും ചെ​യ്യു​ന്ന​തും പ​തി​വാ​ണ്. നി​ര​വ​ധി വീ​ടു​ക​ളി​ലാ​ണ് നാ​ശ​ന​ഷ്​​ട​മു​ണ്ടാ​ക്കി​യ​ത്. നി​ര​വ​ധി​ത​വ​ണ വ​നം​വ​കു​പ്പി​ലും പ​ഞ്ചാ​യ​ത്തി​ലും പ​രാ​തി ന​ല്‍കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ സി.പി.എം വിട്ട ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു

0
പത്തനംതിട്ട : സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. കൊടുന്തറ...

ജങ്കാറിൽകയറാൻ പിന്നോട്ടെടുത്ത കാർ നിയന്ത്രണംവിട്ട് പുഴയിൽവീണ് അപകടം

0
കടലുണ്ടി: ചാലിയത്തുനിന്ന് ബേപ്പൂരിലേക്കുപോകാൻ ജങ്കാറിൽ കയറ്റുന്നതിനിടെ കാർ നിയന്ത്രണംവിട്ട് ചാലിയാറിൽ പതിച്ചു....

ഓപ്പറേഷല്‍ സിന്ദൂർ തുടക്കം മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

0
ദില്ലി : പഹല്‍ഗാമിലെ ഭീകരാക്രണത്തിന്റെ മറുപടി ഓപ്പറേഷല്‍ സിന്ദൂരില്‍ അവസാനിക്കില്ലെന്ന് വ്യക്തമാക്കി...

കേരള കോൺഗ്രസ് എം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ കായിക മത്സരങ്ങൾക്ക് ഇന്ന്...

0
പത്തനംതിട്ട : കേരള കോൺഗ്രസ് എം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ...