കേരളാ കോൺഗ്രസിന് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റ് തന്നെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായി മോൻസ് ജോസഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളാ കോൺഗ്രസിന് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റ് തന്നെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായി മോൻസ് ജോസഫ്. ഇതുമായി ബന്ധപ്പെട്ട ആദ്യഘട്ട ചർച്ച നടന്നു. എന്നാൽ വിശദമായ ചർച്ച നടന്നില്ലെന്നും എണ്ണം വെച്ച് സീറ്റ് വിട്ടുനൽകുന്നതിനെ കുറിച്ച് ചർച്ച നടന്നിട്ടില്ലെന്നും മോൻസ് ജോസഫ് വ്യക്തമാക്കി. പരസ്പര വിട്ടുവീഴ്ചകൾക്ക് കേരളാ കോൺഗ്രസ് തയ്യാറാണ്. മുസ്ലിം ലീഗുമായുള്ള ചർച്ചയും നിലവിൽ പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിലെ എല്ലാ കക്ഷികളുമായുള്ള ഉഭയ കക്ഷി ചർച്ചകൾ നടക്കുന്നു. പുതിയ പാർട്ടികൾ വന്നതിനാൽ ചില വിട്ടുവീഴ്ചകൾ വേണ്ടി വരുമെന്ന് പറഞ്ഞിട്ടുണ്ട്. മുന്നണിയുടെ വിജയത്തിന് വേണ്ടി ഇത് വേണ്ടി വരുമെന്ന് പറഞ്ഞിട്ടുണ്ട്. എത്ര സീറ്റുകളെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിൽ വരാൻ വേണ്ടി ഒന്നിച്ച് പ്രവർത്തിക്കുകയെന്നതാണ് പ്രധാനമെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...