തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പ് കേസില്‍ കെ.സുധാകരനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണo: പി.സി.ചാക്കോ. പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ രംഗത്തു വന്നിരിക്കുകയാണ് പി.സി.ചാക്കോ. കെ സുധാകരന് തട്ടിപ്പ്കാരന്റെ സഹായിയായി പ്രവര്‍ത്തിക്കുന്നുവെന്ന് പി സി ചാക്കോ ആരോപിച്ചു. സുധാകരനെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തണം പി.സി.ചാക്കോ പറഞ്ഞു.
മോന്സന് മാവുങ്കലിനെ വിദേശ കറന്‍സി മാറ്റാന്‍ സുധാകരന് സഹായിച്ചുവെന്നും പി സി ചാക്കോ ആരോപിച്ചു. സുധാകരന് വനം മന്ത്രി ആയ സമയത്ത് ചന്ദന തൈലം സ്വന്തം കാറില്‍ കടത്തികൊണ്ടുപോയ സംഭവവും അന്വേഷിക്കണം. സംഭവത്തില്‍ അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫിന്റെ വാക്കുകള്‍ തള്ളിക്കളയണ്ടതല്ല എന്നും പി.സി ചാക്കോ.