കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ഡ്രൈവര്‍ ജെയ്സണ്‍. പോലീസ് വാഹനം ദുരുപയോഗം ചെയ്‌തെന്നാണ് വെളിപ്പെടുത്തല്‍. കൊവിഡ് കാലത്ത് മോന്‍സനും സുഹൃത്തുക്കളും ഐ ജി ലക്ഷ്മണയുടെ ഒപ്പും സീലും ഉപയോഗിച്ചാണ് യാത്ര ചെയ്തിരുന്നതെന്ന് ജെയ്‌സണ്‍ പറഞ്ഞു.
ഐ ജിയുമായി ജെയ്‌സണ്‍ നടത്തിയ വാട്സാപ്പ് ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്. കൂടാതെ തേങ്ങ, മീന്‍ തുടങ്ങിയവ കൊണ്ടുവരാന്‍ മോന്‍സണ്‍ ഡി ഐ ജിയുടെ വാഹനം ഉപയോഗിച്ചെന്നും മുന്‍ ഡ്രൈവര്‍ ആരോപിച്ചു. മോന്‍സന്‍ന്‍റെ സഹോദരിയുടെ ചേര്‍ത്തലയിലെ വീട്ടില്‍ നിന്നാണ് ഡി ഐ ജിയുടെ വാഹനത്തില്‍ തേങ്ങയും മീനും കൊണ്ടുവന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള തെളിവുകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്നും ജെയ്‌സണ്‍ പറഞ്ഞു.