പ്രതിസന്ധികളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനാകില്ല ; എ എന്‍ ഷംസീര്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : നേരിടുന്ന പ്രതിസന്ധികളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനാകില്ലെന്ന് എ എന്‍ ഷംസീര്‍ എംഎല്‍എ. രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു കൊണ്ടായിരുന്നു എ എന്‍ ഷംസീറിന്‍റെ വിമര്‍ശനം. ബിജെപിക്കെതിരെ മിണ്ടാന്‍ എവിടെയാണ് കോണ്‍ഗ്രസെന്ന് ഷംസീര്‍ ചോദിച്ചു. ബിജെപി മാറി കോണ്‍ഗ്രസ് വന്നാല്‍ മാത്രമേ രാജ്യം രക്ഷപ്പെടൂ എന്നും അദ്ദേഹം ആരോപിച്ചു.  ശുദ്ധാത്മാക്കളായ കുറേ മനുഷ്യര്‍ ഇത് വിശ്വസിച്ച്‌ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും വോട്ട് ചെയ്തു. 19 പേരെ വിജയിപ്പിച്ചു. പിന്നെയാണ് ജനങ്ങള്‍ക്ക് മനസ്സിലായത് തല പോയ തെങ്ങിനാണ് വളമിട്ടതെന്ന്.

കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. ഡിവൈഎഫ്‌ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയില്‍ സംസാരിക്കവെയായിരുന്നു വിമര്‍ശനം. ‘കോണ്‍ഗ്രസ് എവിടെയാണുള്ളത്. ഏതാനും എസ്‌എഫ്‌ഐക്കാരുടെ ഭാഗത്തുനിന്നുണ്ടായ അബദ്ധം മൂലം രാഹുല്‍ ഗാന്ധി വന്നല്ലോ. രാഹുല്‍ ഗാന്ധിയുടെ പരിപാടി എന്താ? മാനന്തവാടിയില്‍ വരിക. പഴം പൊരി തിന്നുക, ബത്തേരിയില്‍ വന്നാല്‍ ബോണ്ട തിന്നുക, കല്‍പ്പറ്റയില്‍ വന്നിട്ട് ബോണ്ട തിന്നുക. ഇതാണോ നേതാവില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. രാഹുല്‍ ഗാന്ധിയെന്ന രാഷ്ട്രീയ നേതാവ് എവിടെ?

എസ്‌എഫ്‌ഐയുടെ കുട്ടികളുടെ ഭാഗത്തുനിന്ന് തെറ്റായ ചില പ്രവര്‍ത്തികള്‍ ഉണ്ടായി. അവര്‍ അത് തിരുത്തി. അതിന്‍റെ മുകളില്‍ ഓടിയെത്തിയ രാഹുല്‍ ഗാന്ധി രാജ്യത്തെമ്പാടും മത ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ എവിടെയാണെന്ന് ചോദിക്കണ്ടേ? പാര്‍ലമെന്റില്‍ ഞങ്ങളുടെ പാര്‍ട്ടി തോറ്റുപോയി. ഇതിനുള്ള കാരണത്തെ പാര്‍ട്ടി വിശകലനം ചെയ്യുകയും ചെയ്തു. രാജ്യത്തെ ബാധിക്കുന്ന ഇത്രയേറെ നിയമങ്ങള്‍ വന്നപ്പോള്‍ കോണ്‍ഗ്രസ് എവിടെയായിരുന്നു. ‘ഹിറ്റ്ലര്‍’ എന്ന സിനിമയില്‍ സോമന്‍റെ ഒരു ഡയലോഗുണ്ട്. ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍ ഒച്ച വെച്ചിരുന്നെങ്കിലെന്ന്. ഇത്രയേറെ വിഷയങ്ങള്‍ രാജ്യത്തെ ബാധിക്കുമ്പോഴും കോണ്‍ഗ്രസ് ഒച്ചവെച്ചോ?’, ഷംസീര്‍ ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....