Friday, April 25, 2025 6:18 pm

തങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു ; മോന്‍സണിന്റെ ഇടപാടുകളെ കുറിച്ച്‌ തനിക്ക് യാതൊരു അറിവുമില്ല – ഡി ഐ ജി സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പുരാവസ്തു തട്ടിപ്പിന്റെ പേരില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി തനിക്ക് നല്ല അടുപ്പം ഉണ്ടായിരുന്നതായും തന്റെ കുടുംബത്തിലെ മിക്ക ചടങ്ങുകളിലും മോന്‍സന്‍ പങ്കെടുക്കുമായിരുന്നുവെന്നും ഡി ഐ ജി സുരേന്ദ്രന്‍. കൊച്ചി കമ്മീഷണര്‍ ആയിരുന്ന അവസരത്തിലാണ് മോന്‍സണിനെ പരിചയപ്പെടുന്നതെന്നും അതിനു ശേഷം തങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നുവെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ മോന്‍സണിന്റെ ഇടപാടുകളില്‍ തനിക്ക് ചില സംശയങ്ങള്‍ തോന്നിയതിനാല്‍ അടുത്ത കാലത്തായി ബന്ധമൊന്നുമുണ്ടായിരുന്നില്ലെന്ന് ഡി ഐ ജി പറഞ്ഞു. ആരില്‍ നിന്നും പരാതികള്‍ ഒന്നും ലഭിക്കാത്തതിനാലാണ് മോന്‍സണിന്റെ ഇടപാടുകളെ കുറിച്ച്‌ കൂടുതലായി അന്വേഷിക്കാത്തതെന്നും അയാളുടെ നിയമവിരുദ്ധ ഇടപാടുകളെ കുറിച്ച്‌ തനിക്ക് യാതൊരു അറിവുമില്ലെന്നും ഡി ഐ ജി വ്യക്തമാക്കി.

തന്റെ സാന്നിദ്ധ്യത്തില്‍ പരാതിക്കാര്‍ മോന്‍സണിന് പണം കൈമാറിയെന്ന് പറയുന്നത് ശരിയല്ലെന്നും തന്റെ സാന്നിദ്ധ്യത്തില്‍ ആരും പണം കൈമാറ്റം നടത്തിയിട്ടില്ലെന്നും ഡി ഐ ജി പറഞ്ഞു.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുക്കള്‍ വിദേശത്ത് വിറ്റതിലൂടെ ലഭിച്ച കോടികള്‍ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇത് നിയമപോരാട്ടത്തിലൂടെ സ്വന്തമാക്കാന്‍ സഹായിച്ചാല്‍ 25 കോടി രൂപ പലിശരഹിത വായ്പ നല്‍കാമെന്നും വിശ്വസിപ്പിച്ചാണ് മോന്‍സണ്‍ ആറ് പേരെ മൂന്നു വര്‍ഷത്തോളം വട്ടംകറക്കി​യത്. കോഴിക്കോട് സ്വദേശി യാക്കോബ് പാറയില്‍, അനൂപ് വി അഹമ്മദ്, സലിം എടത്തില്‍, എം ടി ഷമീര്‍, സിദ്ദീഖ് പുറായില്‍, ഷിനിമോള്‍ എന്നിവരുടെ പരാതിയിലാണ് ചേര്‍ത്തല വല്ലിയില്‍ വീട്ടില്‍ മോന്‍സണിനെ ക്രൈംബ്രാഞ്ച് ശനി​യാഴ്ച രാത്രി​ അറസ്റ്റ് ചെയ്തതത്. കൂട്ടാളികളായ നാലു പേരും കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപെട്ട രാമചന്ദ്രന്റെ മകൾ ആരതിക്കെതിരായ സൈബർ ആക്രമണത്തെ വിമർശിച്ച് എം വി...

0
തിരുവനന്തപുരം: കാശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപെട്ട രാമചന്ദ്രന്റെ മകൾ ആരതിക്കെതിരായ സൈബർ ആക്രമണത്തെ...

അയർക്കുന്നത്തെ അമ്മയുടെയും മക്കളുടെയും മരണം ; കോട്ടയം എസ്പിക്ക് പരാതി നൽകി കുടുംബം

0
കോട്ടയം: അയർക്കുന്നത്തെ ജിസ്മോളുടെയും മക്കളുടെയും മരണത്തിൽ കോട്ടയം എസ്പി ഓഫീസിലെത്തി പരാതി...

മലമ്പനി നിവാരണത്തിന് ഏകോപിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ്

0
തിരുവനന്തപുരം: മലമ്പനി നിവാരണത്തിന് ഏകോപിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി...

പഹൽഗാം ഭീകരാക്രമണത്തിൽ വീഴ്ച സമ്മതിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: 26 സിവിലിയൻമാർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിൽ വീഴ്ച സമ്മതിച്ച് കേന്ദ്ര...