കൊച്ചിc : പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന് സഹായം നല്‍കിയെന്ന ആരോപണമുയര്‍ന്ന ചേര്‍ത്തല സി.ഐ യെ സ്ഥലംമാറ്റി. പാലക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് ശ്രീകുമാറിനെ സ്ഥലം മാറ്റിയത്. ചേര്‍ത്തല സിഐ ആയിരുന്ന ശ്രീകുമാറിനെ യാണ് സ്ഥലം മാറ്റിയത്. മോന്‍സന്റെ തട്ടിപ്പ് പുറത്തു വരുന്ന ആദ്യഘട്ടത്തില്‍ തന്ന സിഐ പ്രതിക്ക് വഴിവിട്ട സഹായങ്ങള്‍ നല്‍കിയിരുന്നതായി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായിരുന്നു.
മോന്‍സന്റെ വീട്ടിലെ മദ്യപാനപാര്‍ട്ടികളിലും മറ്റും സിഐ ഉണ്ടെന്ന് മനസ്സിലായതോടു കൂടിയാണ് സ്ഥലം മാറ്റിയത്. മണ്ണഞ്ചേരി സിഐ വിനോദ് കുമാറിനെയാണ് ചേര്‍ത്തല സിഐ ആയി നിയമിച്ചിരിക്കുന്നത്. മോന്‍സന്റെ കൈവശമുള്ള രേഖകളുടെ പരിശോധന നാളെ തുടങ്ങും. എച്ച്.എസ്.ബി.സി ബാങ്കിന്റെ പേരില്‍ നിര്‍മിച്ചത് വ്യാജരേഖകള്‍ ആണെന്ന് കഴിഞ്ഞ ദിവസം ബാങ്ക് അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു.
മോന്‍സന്റെ കൈവശം ഉള്ള മറ്റു രേഖകള്‍ ആണ് പരിശോധിക്കുന്നത്. ശില്‍പി സുരേഷിന്റെ പരാതിയില്‍ കേസെടുത്ത തിരുവനന്തപുരം യൂണിറ്റ് മോന്‍സനെ നാളെ കസ്റ്റഡിയില്‍ വാങ്ങും. മോന്‍സന്റെ ജാമ്യാപേക്ഷയും കോടതി നാളെ പരിഗണിക്കും. പരാതിക്കാരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ മോന്‍സന്‍ പണം നിക്ഷേപിക്കാന്‍ പറഞ്ഞ ബാങ്ക് അക്കൗണ്ടുകളുെട ഉടമകളെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു.