വോട്ടെണ്ണല്‍ രണ്ട് റൗണ്ട് പിന്നിടുമ്പോള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഏറെ മുന്നില്‍ ; ബിജെപിയുടെ പ്രതീക്ഷകള്‍ തകരുന്നു

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : വോട്ടെണ്ണല്‍ രണ്ട് റൗണ്ട് പിന്നിടുമ്പോള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഏറെ മുന്നില്‍. ബിജെപിയുടെ പ്രതീക്ഷകള്‍ തകരുന്നു പശ്ചിമ ബംഗാളിലെ ഭബാനിപൂര്‍ നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ രണ്ട് റൗണ്ട് പിന്നിടുമ്പോള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഏറെ  3680 വോട്ട് നേടി. എതിര്‍ സ്ഥാനാര്‍ഥി ബി.ജെ.പി യുടെ പ്രിയങ്ക തിബ്രേവാളിന് 881 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങളായ ജാന്‍ഗിപൂരിലും സസര്‍ഗഞ്ചിലും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്.

നന്ദിഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസ്​ വിട്ട്​ ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയോട്​ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്​ മമത സ്വന്തം മണ്ഡലമായ ഭബാനിപൂരില്‍നിന്ന്​ ജനവിധി തേടിയത്​. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഒരാള്‍ മ​ന്ത്രിസ്​ഥാനത്തെത്തിയാല്‍ ആറുമാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ്​ ചട്ടം.

21 ഘട്ടങ്ങളാണ്​ വോ​ട്ടെണ്ണല്‍. തെരഞ്ഞെടുപ്പിനോട്​ അനുബന്ധിച്ച്‌​ തെരഞ്ഞെടുപ്പ്​ കമ്മീഷന്‍ സുരക്ഷ കര്‍ശനമാക്കി. തെരഞ്ഞെടുപ്പിന്​ ശേഷം സംസ്​ഥാനത്ത്​ വ്യാപകമായി അരങ്ങേറിയ അക്രമസംഭവങ്ങള്‍ കണക്കിലെടുത്താണ്​ തീരുമാനം. ത്രിതല സുരക്ഷ സംവിധാനം ഏ​ര്‍പ്പെടുത്തുകയും 24 കമ്ബനി കേന്ദ്ര സേനയെയും ഭവാനിപൂരില്‍ വിന്യസിക്കുകയും ചെയ്​തു.

ഭബാനിപൂരിന്​ പുറമെ സംസര്‍ഗഞ്ച്​, ജാന്‍ഗിപുര്‍ എന്നിവിടങ്ങളിലുമാണ്​ വോ​ട്ടെടുപ്പ്​ നടന്നത്​. 57 ശതമാനമാണ്​ ഭബാനിപൂരിലെ വോട്ടിങ്​ ശതമാനം. സംസര്‍ഗഞ്ചില്‍ 79ഉം ജാന്‍ഗിപുരില്‍ 77 ​ശതമാനം പേരും വോട്ട്​ രേഖപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...