പ്രവാസികള്‍ സ്‌പോൺസറുടെ കീഴിലല്ല ജോലി ചെയ്യുന്നതെങ്കിൽ സൂക്ഷിക്കുക ; 10 ലക്ഷം രൂപ പിഴ

For full experience, Download our mobile application:
Get it on Google Play

റിയാദ് : സൗദി അറേബ്യയിൽ  സ്വന്തം സ്‌പോൺസറുടെ കീഴിലല്ലാതെ തൊഴിലെടുത്താൽ വിദേശികൾക്ക് അര ലക്ഷം റിയാൽ (ഏകദേശം 10 ലക്ഷം രൂപ) പിഴയും ആറ്‌ മാസം തടവും ശേഷം നാടുകടത്തലും ശിക്ഷ. റെസിഡന്റ് പെർമിറ്റിൽ (ഇഖാമ) രേഖപ്പെടുത്തിയിരിക്കുന്ന സ്‌പോൺസറുടെ  കീഴിലായിരിക്കണം ജോലിയെടുക്കേണ്ടത്. അല്ലെന്ന് കണ്ടെത്തിയാലാണ് നിയമ നടപടി സ്വീകരിക്കുകയെന്ന് സൗദി പാസ്‍പോർട്ട് ഡയറക്ടറേറ്റ് (ജവാസത്) അറിയിച്ചു.

ഇങ്ങനെ നിയമാനുസൃത തൊഴിലുടമക്കു കീഴിലല്ലാതെ മറ്റൊരാളുടെ കീഴിലോ അല്ലെങ്കിൽ സ്വയം തൊഴിൽ സംരംഭത്തിലോ ജോലിയിലേർപ്പെടുന്ന വിദേശികൾക്കാണ് ശിക്ഷ. ഇഖാമ, തൊഴിൽ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും കുറിച്ച് റിയാദ്, മക്ക പ്രവിശ്യകളിൽ 911 എന്ന നമ്പറിൽ ബന്ധപ്പെട്ടും മറ്റു പ്രവിശ്യകളിൽ 999 എന്ന നമ്പറിൽ ബന്ധപ്പെട്ടും എല്ലാവരും അറിയിക്കണമെന്നും ജവാസാത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...