Thursday, July 3, 2025 5:23 pm

അംശവടി വെറും ഊന്നുവടി – ശബരിമല ചെമ്പോലയും വ്യാജം ; പുരാവസ്തു വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൺസൻ മാവുങ്കലിന്റെ കൈവശമുള്ള പുരാവസ്തുക്കളിൽ ഭൂരിഭാഗവും വ്യാജമാണെന്ന് കണ്ടെത്തി. കിളിമാനൂർ സ്വദേശിയായ സന്തോഷാണ് ഭൂരിഭാഗം സാധനങ്ങളും മോൺസന് നൽകിയത്. ഇതിൽ പലതിനും 50 വർഷത്തിൽ താഴേയേ പഴക്കമുള്ളു. ചില സാധനങ്ങൾക്ക് 100 വർഷത്തോളം പഴക്കമുണ്ട്. എന്നാൽ ടിപ്പുവിന്റെ സിംഹാസനം, മോശയുടെ വടി തുടങ്ങിയവയ്ക്ക് വളരെ ചുരുങ്ങിയ വർഷത്തെ പഴക്കം മാത്രമേയുള്ളുവെന്ന് പുരാവസ്തു വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.

മോശയുടെ അംശവടി എന്ന പേരിൽ മോൺസൻ പ്രചരിപ്പിച്ചിരുന്നത് ഒരു ഊന്നുവടിയാണ്. ഇത് 2000 രൂപയ്ക്കാണ് മോൺസന് നൽകിയതെന്ന് സന്തോഷ് ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ടിപ്പുവിന്റേതെന്ന് അവകാശപ്പെട്ട് മോൺസൻ കബളിപ്പിച്ച സിംഹാസനത്തിന് പഴക്കം വെറും അഞ്ച് വർഷം മാത്രമാണ്. ഫർണിച്ചർ കടയിലെ ശിൽപിയെ കൊണ്ടാണ് സിംഹാസനം പണിയിപ്പിച്ചത്. വർഷങ്ങൾ പഴക്കമുണ്ടെന്ന് അവകാശപ്പെട്ട താളിയോലകളിൽ ഏറിയപങ്കും വ്യാജമാണ്. ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോലയും വ്യാജമാണെന്ന് കണ്ടെത്തി.

മോൺസണിന്റെ ശേഖരത്തിലുള്ള വിവിധ ശിൽപങ്ങൾ നൽകിയത് തിരുവനന്തപുരം സ്വദേശിയായ സുരേഷാണ്. ഇയാളെ കഴിഞ്ഞ ദിവസം മോൺസണിന്റെ കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. 80 ലക്ഷം രൂപയുടെ ശിൽപങ്ങൾ സുരേഷിൽനിന്ന് വാങ്ങിയതായി മോൺസൺ ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു. എന്നാൽ ഏഴ് ലക്ഷം രൂപ മാത്രമേ സുരേഷിന് നൽകിയിട്ടുള്ളു. ബാക്കിതുക നൽകാനുണ്ടെന്നും മോൺസൺ ക്രൈംബ്രാഞ്ചിനോട് പറഞ്ഞതായാണ് വിവരം.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും പുരാവസ്തു വകുപ്പും മോൺസണിന്റെ ശേഖരത്തിലുള്ള വസ്തുക്കൾ വിശദമായി പരിശോധിക്കുകയാണ്. വസ്തുക്കളുടെ കൃത്യമായ കാലപ്പഴക്കം അടക്കം കണ്ടെത്താൻ ചിത്രങ്ങൾ പകർത്തി വിശദമായ പരിശോധനയും നടത്തും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരുക്ക്

0
കോഴിക്കോട്: കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരുക്ക്. വാണിമേലിലും...

ജിമ്മിൽ വർക്കൗട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ 35കാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

0
ന്യൂഡൽഹി: ജിമ്മിൽ വർക്കൗട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ 35കാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഫദീരാബാദിലെ...

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ മരിച്ച സാഹചര്യത്തിൽ പ്രതികരണവുമായി...

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ...

രാംദേവിന്റെ പതഞ്ജലി ച്യവനപ്രാശത്തിന്റെ പരസ്യത്തിന് ഡൽഹി ഹൈക്കോടതി വിലക്ക്

0
ഡൽഹി: രാംദേവിന്റെ പതഞ്ജലി ച്യവനപ്രാശത്തിന്റെ പരസ്യത്തിന് ഡൽഹി ഹൈക്കോടതി വിലക്ക്. ഡാബര്‍...