തിരുവനന്തപുരം : മൺസൂൺ ബംപർ 5 കോടി ഒന്നാം സമ്മാനം മൂവാറ്റുപുഴയിൽ വിറ്റ ടിക്കറ്റിന്. നമ്പർ MD 240331. ഏജന്റ് ജയകുമാർ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം നേടിയത് . രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ MA 191059, MB 250222, MC 170435, MD 343594 അടക്കം അഞ്ചു നമ്പറുകളിലുളള ടിക്കറ്റുകൾക്ക് വീതമാണ്. ചൊവ്വാഴ്ച തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. ജൂലൈ 30ന് നടത്താനിരുന്ന നറുക്കെടുപ്പ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 200 രൂപയാണ് ഭാഗ്യക്കുറിയുടെ വില. 12 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചതെന്നും അതിൽ 11 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയെന്നും പബ്ലിസിറ്റി ഓഫീസര്‍ അറിയിച്ചു.
മൺസൂൺ ബമ്പർ 5 കോടി ഒന്നാം സമ്മാനം മൂവാറ്റുപുഴയിൽ വിറ്റ ടിക്കറ്റിന്
RECENT NEWS
Advertisment