സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായതോടെ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായതോടെ ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും (ജൂലൈ 15, 16 തീയതികളില്‍) കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ നാലു മുതല്‍ അഞ്ചു ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. അതിനിടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ബംഗ്ലാദേശിനും മുകളിലായി ഇന്നലെ നിലനിന്നിരുന്ന ചക്രവാതച്ചുഴി ഇന്ന് രാവിലെയോടെ വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ ഒഡീഷ – പശ്ചിമ ബംഗാള്‍ തീരങ്ങള്‍ക്ക് മുകളിലായി ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചു.

അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാനും വടക്കന്‍ ഒഡിഷയ്ക്കും പശ്ചിമ ബംഗാളിലെ ഗംഗാ സമതലങ്ങള്‍ക്കും കുറുകെ വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. കേരളത്തില്‍ ഇന്നുമുതല്‍ മുതല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...

യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും റഷ്യയുടെ മുന്നറിയിപ്പ്

0
മോസ്കോ: യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും...

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു

0
എരുമേലി: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു....