സംസ്ഥാനത്ത് കാലവർഷം ശക്തമാകും ; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവർഷം അഥവ എടവപ്പാതി മേയ് 31ന് കേരളത്തിലെത്തും. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ നാലു ദിവസം വരെ വ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അന്തമാനിൽ 19നാണ് കാലവർഷം എത്തുക.
കേരളത്തിൽ എത്തുന്ന കാലവർഷം തുടർന്ന് വടക്കോട്ട് സഞ്ചരിച്ച് ജൂലൈ 15ഓടെ രാജ്യത്താകെ വ്യാപിക്കും. കേരളത്തിൽ കാലവർഷം എത്തുന്ന തീയതി അടിസ്ഥാനമാക്കിയാണ് രാജ്യത്തെ കാലവർഷത്തിന്‍റെ പുരോഗതി നിർണയിക്കുന്നത്. സാധാരണഗതിയില്‍ സംസ്ഥാനത്ത് കാലവർഷം എത്തുന്നത് ജൂണ്‍ ഒന്നിനും അന്തമാനിൽ 22നുമാണ്.

കഴിഞ്ഞ വർഷം ജൂൺ എട്ടിനാണ് കാലവർഷം കേരളത്തിലെത്തിയത്. ഇതിനിടെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മേയ്‌ 19ന് അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ട്. അതിനാൽ, മേയ്‌ 17, 18, 19 തീയതികളിൽ തിരുവനന്തപുരം ഉൾപ്പെടെ 10 ജില്ലകളിൽ മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ശ്രീലങ്കക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒമാൻ തീരത്തെ എണ്ണച്ചോർച്ച കരയിലേക്കും വ്യാപിക്കുന്നതായി റിപ്പോർട്ട്

0
മസ്കറ്റ്: ഒമാൻ തീരത്ത് അപകടത്തിൽപ്പെട്ട എണ്ണക്കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ച കരയിലേക്ക്...

ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രം അടച്ചു പൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർ‍ഡ്...

0
കൊച്ചി: കോഴിക്കോട് താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ...

പ്രിയദർശിനി ബസുകളില്‍ പുരുഷന്മാർക്ക് വീണ്ടും സീറോ ടിക്കറ്റ് നൽകിയ സംഭവത്തിൽ കടുപ്പിച്ച് ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: പ്രിയദർശിനി ബസുകളില്‍ പുരുഷന്മാർക്ക് വീണ്ടും സീറോ ടിക്കറ്റ് നൽകിയ സംഭവത്തിൽ...

സര്‍പ്പദോഷമുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്ത 2 പേർ പിടിയിൽ

0
തൃശൂര്‍: സര്‍പ്പദോഷമുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയുടെ ആറരപ്പവനോളം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും...