ടിക് ടോക്ക് നിരോധിക്കുന്ന ആദ്യത്തെ യുഎസ് സംസ്ഥാനമായി മൊണ്ടാന. ഗവർണർ ഗ്രെഗ് ജിയാൻഫോർട്ട് ബുധനാഴ്ച ചൈനയുടെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് നിരോധിക്കുന്ന നിയമനിർമ്മാണത്തിൽ ഒപ്പുവെച്ചു. ജനുവരി ഒന്ന് മുതൽ നിരോധനം നിലവിൽ വന്നു. ചൈനീസ് നിര്‍മിത ആപ്ലിക്കേഷനായതിനാല്‍ തന്നെ ആഗോളതലത്തില്‍ ടിക് ടോക്കിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുകയാണ് ഭരണകൂടങ്ങള്‍.
ടിക് ടോക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് ഭരണകൂടത്തിന് കൈമാറുന്നുണ്ടോ എന്നതാണ് നിലവിൽ ടിക്ടോക്കിനെതിരെ ഉയരുന്ന പ്രധാന ചോദ്യങ്ങൾ. വിദേശ രാജ്യങ്ങളുമായി ചൈന മെച്ചപ്പെട്ട ബന്ധം നിലനിര്‍ത്താത്തതും ഈ ആശങ്കകള്‍ വർധിക്കാൻ കാരണമാക്കി. രാജ്യ സുരക്ഷാ ആശങ്കകളുന്നയിച്ച് നേരത്തെ തന്നെ ഇന്ത്യ ടിക് ടോക്കിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ആദ്യമായാണ് യുഎസിലെ ഒരു സംസ്ഥാനം ടിക് ടോക്കിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുന്നത്.
കഴിഞ്ഞയാഴ്ചയാണ് വ്യക്തിഗത ഉപകരണങ്ങളില്‍ നിന്ന് ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തുന്നതിനുള്ള ബില്ല് പാസായത്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മൊണ്ടാനയിലെ ആപ്പ് സ്റ്റോറുകളില്‍ ആപ്പ് ലഭ്യമാകുന്നത് നിയമലംഘനമാവും. അതേസമയം നിലവില്‍ ടിക് ടോക്ക് ഉപയോഗിക്കുന്നവരെ ഈ നിരോധനം ബാധിക്കുകയില്ല. മൊണ്ടാനയില്‍ പുതിയതായി ആര്‍ക്കും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനാവില്ല.
സര്‍ക്കാര്‍ ഉപകരണങ്ങളില്‍ നിന്ന് ടിക് ടോക്ക് നീക്കാന്‍ ചെയ്യാൻ കഴിഞ്ഞ വര്‍ഷം തന്നെ മൊണ്ടാന തീരുമാനിച്ചിരുന്നു. ടിക് ടോക്കിന് യുഎസില്‍ 15 കോടി ഉപഭോക്താക്കളുണ്ട്. അതേസമയം മൊണ്ടാനയിലെ ഈ നീക്കം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും ടിക് ടോക്കിന് നിരോധനമുണ്ടായേക്കുമെന്ന സാധ്യതയും തള്ളിക്കളയുന്നില്ല. തങ്ങള്‍ ചൈനീസ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലല്ല എന്നാണ് കമ്പനി ആവര്‍ത്തിച്ച് പറയുന്നത് എങ്കിലും ഇത് അധികൃതര്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. നിരോധന നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെയാണ് നടപടിയുണ്ടാവുക. ടിക് ടോക്ക് ഉപയോഗിക്കുന്ന മൊണ്ടാനയിലെ ജനങ്ങളെ പുതിയ നിയമം ബാധിക്കില്ല. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് 10,000 ഡോളര്‍ വരെ പിഴ ലഭിച്ചേക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033