ബിഹാർ ജാതി സെൻസസിനുള്ള ഹൈക്കോടതി സ്റ്റേ തുടരും

For full experience, Download our mobile application:
Get it on Google Play

ദില്ലി: ബിഹാര്‍ ജാതി സെന്‍സസിനുള്ള ഹൈക്കോടതി സ്റ്റേ തുടരും. ജാതി സെന്‍സസ് സംബന്ധിച്ച പട്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ നല്‍കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ബിഹാര്‍ സര്‍ക്കാരിന്റെ വാദം ബെഞ്ച് ചൂണ്ടിക്കാട്ടി. വിശദവാദം കേട്ട ശേഷം തീരുമാനം എടുക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. ജനുവരി ഏഴിനാണ് ബിഹാര്‍ സര്‍ക്കാര്‍ ജാതി സര്‍വേ ആരംഭിച്ചത്.

ഏപ്രില്‍ 28ന് സംസ്ഥാനത്ത് ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വേയും സെന്‍സസും നടത്താനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. പട്‌ന ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാനാണ് നേരത്തേ കോടതി ആവശ്യപ്പെട്ടത്. ജാതി സര്‍വ്വേ പൂര്‍ത്തിയാകാനിരിക്കെയാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചതെന്നും ഇത് സംസ്ഥാനിത്തിന് നികത്താനാകാത്ത നഷ്ടം വരുത്തുകയാണെന്നും സര്‍ക്കാര്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വ്വേ ഒരു സെന്‍സസ് തന്നെയാണെന്ന പാട്ന ഹൈക്കോടതിയുടെ കണ്ടെത്തലിനേയും ഹര്‍ജിയിലൂടെ ചോദ്യം ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...