മാസപ്പടിക്കേസ് ; ടി.വീണ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മാസപ്പടി കേസിൽ ടി.വീണ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ആരോഗ്യകാരണങ്ങളാൽ ഹാജരാകാനാകില്ലെന്നാണ് അറിയിച്ചത്. സാവകാശം നൽകണമെന്നും വീണ തൈക്കണ്ടിയിൽ ഇഡിയെ അറിയിച്ചു. കേസിൽ ഇഡിക്ക് മുന്നിലെത്തുന്ന വീണക്ക് കുരുക്കായിരിക്കുകയാണ് എസ്എഫ്ഐഒയുടെ കണ്ടെത്തലുകൾ. ഐടി സേവനങ്ങൾ ഒന്നും തന്നെ ലഭ്യമാക്കാതെ മാസം തോറും വലിയ തുക സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയെന്നാണ് എസ്എഫ്ഐഒ റിപ്പോർട്ടിലുള്ളത്. സിഎംആർഎല്ലുമായുള്ള ഇടപാടുകള്‍ക്ക് പുറമെ ശശിധരന്‍ കര്‍ത്തയുടെഎംപവർ ഇന്ത്യ കാപിറ്റൽ ലിമിറ്റഡുമായുള്ള വീണയുടെ ബന്ധവും ഇടപാടുകളും ഇഡിയുടെ ചോദ്യപരിധിയിലേക്കെത്തും.. അതേസമയം നാളെ കൊച്ചിയിലെ ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് ടി.വീണക്കും സിഎംആർഎൽ ഉദ്യോഗസ്ഥർക്കും ഇഡി സമൻസ് അയച്ചിട്ടുള്ളത്.

വിശദമായ ചോദ്യം ചെയ്യലിനായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ ടി.വീണ, സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഉൾപ്പടെ 9 പേർക്ക് ചൊവ്വാഴ്ചയാണ് ഇഡി സമൻസ് അയച്ചത്. ഇഡിയുടെ കൊച്ചി ഓഫീസിൽ വെള്ളിയാഴ്ച ഹാജരാകാനാണ് നിർദേശം. ഇതുപ്രകാരം ഇ.ഡിക്ക് മുന്നിലെത്തുന്ന വീണക്ക് കീറാമുട്ടിയാവുക സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട എസ്എഫ്ഐഒ കണ്ടെത്തലുകളാവും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...