റാന്നി : ആഡംബര വാഹനത്തിൽ വില്പനയ്ക്ക് ആയി കൊണ്ടുവന്ന ഉദ്ദേശം 75 കിലോഗ്രാം ചന്ദ്രത്തടികൾ കരികുളം ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരും റാന്നി ഫ്ലയിങ് സ്ക്വാഡ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടി. റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.ആർ.ജയന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചുങ്കപ്പാറ-കോട്ടങ്ങല്‍ റോഡിൽ ജംഗ്ഷനിൽ KL.55 എച്ച്.9215 ഫോർഡ് ഫിയസ്റ്റ വാഹനത്തിൽ കൊണ്ടുവന്ന ചന്ദ്രനത്തടികൾ ആണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഉദ്ദേശം 10 ലക്ഷം രൂപ വിലമതിക്കുന്ന ചന്ദന തടികൾ വില്പ്പന നടത്താൻ ശ്രമിക്കുന്നതിന് ഇടയിൽ 4 പേർ അടങ്ങുന്ന സംഘത്തെ ഉദ്യോഗസ്ഥർ സാഹസികമായി പിടികൂടുകയായിരുന്നു.
ഇടുക്കി, ഉപ്പുതറ സ്വദേശി സുഭാഷ് കുമാർ(29), അയിരൂർ കാഞ്ഞേറ്റുകര അനിൽകുമാർ(49), റാന്നി, പഴവങ്ങാടി, ജോസ്.വി. ജെ(42), പത്തനംതിട്ട,തടിയൂർ സ്വദേശി അനൂപ് ടി. എസ് എന്നിവരെ ചോദ്യം ചെയ്തുവരുന്നു. കരികുളം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ റോബിൻ മാർട്ടിൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ വിജയകുമാർ, ഷിനിൽ. എം ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അനൂപ്. കെ. അപ്പുക്കുട്ടൻ, ബിജു. ടി. ജി, പ്രകാശ്. എഫ്, ഹണീഷ്. വി. പി, സന്തോഷ്, റിജോ ജോൺ, മീര പണിക്കർ എന്നിവർ ഉൾപ്പെട്ട ഫോറസ്റ്റ് അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.