മനാമ: ബഹറിനില്‍ ജോലികഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന മലയാളി നേഴ്സിനുനേരെ ആക്രമണം. സല്‍മാനിയ മെഡിക്കല്‍ കോപ്ലക്സില്‍ ജോലിചെയ്യുന്ന മൂവാറ്റുപുഴ സ്വദേശിനിയാണ് ആക്രമണത്തിനിരയായത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. ആക്രമണത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വീടിന് 20 മീറ്റര്‍ മാത്രം അകലെ വെച്ചാണ് യുവതിക്കുനേരെ ആക്രമണമുണ്ടായത്. ഒറ്റക്ക് നടന്നുവരുമ്പോള്‍ കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് പിന്നാലെയെത്തിയ അക്രമി തള്ളിവീഴ്ത്തി മര്‍ദിക്കുകയായിരുന്നു. ശബ്ദം കേട്ട് അടുത്ത് താമസിക്കുന്നവര്‍ എത്തിയപ്പോള്‍ അക്രമി ഓടി രക്ഷപെടുകയായിരുന്നു . യുവതിയെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ പ്രവേശിപ്പിച്ചു.