സദാചാര പോലീസിംഗ് മാന്യമായ രീതിയിൽ ആകാമെന്ന് ബിഹാർ മന്ത്രി ശ്രേയസി സിംഗ്; പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

പട്ന: സദാചാര പോലീസിംഗ് കുറച്ചുകൂടി മര്യാദയോടും മാന്യമായും ചെയ്യാമായിരുന്നുവെന്ന വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും മുൻ ഷൂട്ടിംഗ് താരവും ബിഹാർ മന്ത്രിയുമായ ശ്രേയസി സിംഗ്. തിങ്കളാഴ്ച പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തിനേയും റോഡരികിൽ വച്ച് ഒരു സംഘം ആക്രമിച്ച വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് വനിതാ മന്ത്രിയുടെ വിവാദ പരാമർശം. വിനോദ സഞ്ചാര കേന്ദ്രം സന്ദർശിച്ച് മടങ്ങുമ്പോഴാണ് വിദ്യാർത്ഥിനിയും സുഹൃത്തിനേയും ഒരു സംഘമാളുകൾ തടഞ്ഞുനിർത്തുകയും പീഡിപ്പിച്ചത്. ഇതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ അക്രമി സംഘത്തിലെ അഞ്ച് പേർ അറസ്റ്റിലായിരുന്നു. ഇവരിൽ രണ്ട് പേർ പ്രായപൂർത്തിയാവാത്തവരാണ്. പീഡനത്തേക്കുറിച്ച് പെൺകുട്ടിയും സുഹൃത്തും പരാതി നൽകിയിരുന്നില്ല.

അക്രമ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് പൊലീസ് കേസ് എടുത്തത്. സംഭവം വലിയ വിവാദമായിരിക്കെയാണ് വനിതാ മന്ത്രിയിൽ നിന്നുള്ള വിവാദ പരാമർശം എത്തിയിട്ടുള്ളത്. ബീഹാറിലെ ജമുയി ജില്ലയിലെ അതിക്രമത്തെ അപലപിക്കുന്നതിനിടയിലായിരുന്നു ശ്രേയസി സിംഗ് ഇത്തരത്തിലുള്ള ഒരു പരാമർശം നടത്തിയത്. പെൺകുട്ടിയോടും ആൺകുട്ടിയോടും നാട്ടുകാർ പെരുമാറിയ രീതിയും അവരെ കൈകാര്യം ചെയ്ത വിധവും അങ്ങേയറ്റം അസഹനീയമാണെന്ന് വിശേഷിപ്പിച്ച മന്ത്രി, എന്നാൽ സദാചാര പൊലീസിംഗ് കുറച്ചുകൂടി ഭംഗിയുള്ളതും മാന്യവുമായ രീതിയിൽ ചെയ്യാമായിരുന്നു എന്ന് കൂട്ടിച്ചേർക്കുകയായിരുന്നു. മറ്റുള്ളവർ എങ്ങനെ ജീവിക്കണമെന്നും എന്തൊക്കെ ചെയ്യണമെന്നും ഉള്ളതിനെക്കുറിച്ച് ഓരോരുത്തർക്കും വ്യക്തിപരമായ അഭിപ്രായങ്ങൾ ഉണ്ടാകാമെന്നും, എന്നാൽ അത് പ്രകടിപ്പിക്കാൻ കുറച്ചുകൂടി നല്ല രീതികൾ ഉണ്ടെന്നുമാണ് മന്ത്രി പ്രതികരിച്ചത്.

തങ്ങൾ ജീവിക്കുന്ന സമൂഹത്തിലെ കുട്ടികളോട് നാട്ടുകാർക്ക് എങ്ങനെയാണ് ഇത്രയും ദാക്ഷിണ്യമില്ലാതെ പെരുമാറാൻ കഴിയുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും, ഇത്തരമൊരു സംഭവം തികച്ചും ഞെട്ടിക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു. ഇരകളായ കുട്ടികൾ തങ്ങളുടെ നാട്ടുകാരാണെന്ന് അറിഞ്ഞിട്ടും ഇത്രയും മോശമായി പെരുമാറിയ നാട്ടുകാരുടെ പ്രവർത്തിയെ തനിക്ക് ന്യായീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ മന്ത്രി, കേസിൽ കുറ്റക്കാരായവർ നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഉറപ്പാക്കുമെന്നും വിശദമാക്കി. എന്നാൽ, അതിക്രമത്തെ അപലപിക്കുന്നതിനിടയിലും സദാചാര പൊലീസിംഗിനെ ഒരു പരിധി വരെ ന്യായീകരിക്കുന്ന രീതിയിൽ സംസാരിച്ചത് മന്ത്രിക്കെതിരെ വലിയ വിമർശനം ഉയരാൻ കാരണമായിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം ആകാശപ്പാത വീണ്ടും വരുന്നു ; നിർമാണം 18 മാസത്തിനകം പൂർത്തിയാക്കാൻ നീക്കം

0
തിരുവനന്തപുരം: വർഷങ്ങളായി നിർമാണം നിലച്ചതിനെ തുടർന്ന് വിവാദമായ കോട്ടയം ആകാശപ്പാത...

​’അമ്മയുടെ പാൽ വിഷമാണെന്ന് പറയരുത്’; പാർട്ടി നേതൃത്വത്തെ വിമർശിച്ച പി കെ ശശിക്ക്...

0
പാലക്കാട്: പി കെ ശശിയെ ഉന്നമിട്ട് വീണ്ടും സിപിഐഎം സംസ്ഥാന കമ്മിറ്റി...

രാജ്യത്ത് മയക്കുമരുന്ന് വ്യാപാരം അവസാനിപ്പിക്കും ; ലഹരിക്കെതിരെ ‘ഡെഡ്‌ലൈൻ’ പ്രഖ്യാപിച്ച് അമിത് ഷാ

0
ന്യൂഡൽഹി: രാജ്യത്തെ ലഹരിമരുന്ന് വ്യാപാരത്തിനെതിരെ കടുത്ത നടപടികളുമായി കേന്ദ്ര സർക്കാർ. 2029...

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎയുമായി യുവാവ് പിടിയിൽ

0
കോഴിക്കോട്: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിൽ. നല്ലളം...