കോണ്‍ഗ്രസിലുണ്ടായ കലാപം ; എ.വി ഗോപിനാഥ് സി.പി.എമ്മിലേയ്ക്ക്‌

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഡി.സി.സി പുനസംഘടനയില്‍ കോണ്‍ഗ്രസിലുണ്ടായ കലാപം രാജിയിലേക്ക് നീളുന്നു. പാലക്കാട് ഡി.സി.സി അധ്യക്ഷ സ്ഥാനം ലഭിക്കാതിരുന്ന എ.വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് സൂചന. നാളെ രാവിലെ അദ്ദേഹം വാര്‍ത്താസമ്മേളനം വിളിച്ച്‌ ചേര്‍ത്തിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന പെരിങ്ങോട്ടുകുറിശ്ശിയിലെ 11 പഞ്ചായത്ത് അംഗങ്ങളും ഗോപിനാഥിനൊപ്പം പാര്‍ട്ടി വിട്ടേക്കും. ഗോപിനാഥിനൊപ്പം ഉറച്ച്‌ നില്‍ക്കുമെന്നും അദ്ദേഹമെടുക്കുന്ന ഏത് തീരുമാനവും ഉള്‍ക്കൊള്ളുമെന്നുമാണ് ഇവര്‍ അറിയിച്ചിട്ടുള്ളത്.

ഗോപിനാഥിനെ തഴഞ്ഞ് എ.തങ്കപ്പനെയാണ് കോണ്‍ഗ്രസ് ഡി.സി.സി അധ്യക്ഷനായി തിരഞ്ഞെടുത്തിട്ടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ നേതൃത്വവുമായി ഇടഞ്ഞ് പാര്‍ട്ടി വിടാനൊരുങ്ങിയ ഗോപിനാഥിനെ ഡി.സി.സി അധ്യക്ഷ സ്ഥാനം നല്‍കാമെന്നടക്കം പറഞ്ഞാണ് നേതാക്കള്‍ അനുയയിപ്പിച്ച്‌ നിര്‍ത്തിയിരുന്നത്. പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് അംഗങ്ങളുമായും തന്നെ അനുകൂലിക്കുന്ന മറ്റുനേതാക്കളേയും കണ്ടശേഷമാണ് ഗോപിനാഥ് വാര്‍ത്താസമ്മേളനം വിളിച്ചത്.

ഇതിനിടെ കോണ്‍ഗ്രസിലെ തര്‍ക്കം മുതലെടുക്കാനുള്ള നീക്കങ്ങളുമായി സി.പി.എമ്മും രംഗത്തെത്തി. ഗോപിനാഥിനെ പാര്‍ട്ടിയിലെത്തിക്കാന്‍ സി.പി.എം ചര്‍ച്ചകള്‍ നടത്തിവരുന്നതായാണ് വിവരം. ഗോപിനാഥിനേയും അദ്ദേഹത്തെ അനുകൂലിക്കുന്നവരേയും ഒപ്പം നിര്‍ത്തുന്നതിലൂടെ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ഭരണം പിടിക്കാന്‍ സി.പി.എമ്മിനാകും. സി.പി.എം നേതാവും മുന്‍ മന്ത്രിയുമായി എ.കെ ബാലനും ചില സൂചനകള്‍ നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് അതിന്റെ നാശത്തിലേക്ക് എത്തിയിരിക്കുന്നു. അതുകൊണ്ട് പല സ്ഥലത്തും കോണ്‍ഗ്രസ് പൊട്ടിത്തെറിക്കാന്‍ പോവുകയാണ്. അതിന്റെ തുടക്കം പാലക്കാട്ടായിരിക്കുമെന്നാണ് തോന്നുന്നതെന്നും ബാലന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....