കോണ്‍ഗ്രസ് നേതാവ് കെ.പി അനില്‍ കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചേക്കുമെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : കോണ്‍ഗ്രസ് നേതാവ് കെ.പി അനില്‍ കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചേക്കുമെന്ന് സൂചന. ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച്‌ ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യ പ്രതികരണം നടത്തിയതിന് കെ.പി അനില്‍കുമാറിനേയും ശിവദാസന്‍ നായരേയും കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തിരുന്നു. വിശദീകരണം നല്‍കിയിട്ടും അച്ചടക്കനടപടി പിന്‍വലിക്കാത്തതില്‍ കെ.പി അനില്‍കുമാര്‍ അതൃപ്തനാണ്.

ഇന്ന് 11 മണിക്ക് അനില്‍ കുമാര്‍ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതില്‍ രാജി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡി.സി.സി അധ്യക്ഷപ്പട്ടികയില്‍ വിമര്‍ശനം ഉന്നയിച്ച ശിവദാസന്‍ നായരും രാജ്മോഹന്‍ ഉണ്ണിത്താനും നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് നേതൃത്വം അറിയിച്ചിരുന്നു. അ​നി​ല്‍​കു​മാ​ര്‍ ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണം നേ​തൃ​ത്വ​ത്തി​നു തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് ന​ട​പ​ടി പി​ന്‍​വ​ലി​ക്കാ​ത്ത​തെ​ന്നാ​ണ് സൂ​ച​ന.

എന്നാ​ല്‍, ഇ​ത് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് മു​ന്‍ കെ​.പി​.സി​.സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ അ​നി​ല്‍​കു​മാ​ര്‍. ത​ന്നെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ല്‍ പാ​ര്‍​ട്ടി​യി​ല്‍ തു​ട​രു​ന്ന​തി​ല്‍ കാ​ര്യ​മി​ല്ലെ​ന്നു​മു​ള്ള നി​ല​പാ​ടി​ലേ​ക്ക് അ​നി​ല്‍ കു​മാ​ര്‍ എ​ത്തി​യ​ത​താ​യാ​ണ് സൂ​ച​ന. ചാനല്‍ ചര്‍ച്ചക്കിടെ ഡി.സി.സി അധ്യക്ഷ പട്ടികയില്‍ പരസ്യ വിമര്‍ശനം നടത്തിയതിനായിരുന്നു സസ്പെന്‍ഷന്‍.

കോഴിക്കോട് എം.പി എം.കെ രാഘവനെതിരെയും കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനെതിരെയും രൂക്ഷ വിമ‍‌‍‌ര്‍ശനമാണ് അനില്‍കുമാ‌ര്‍ നടത്തിയത്. രാഘവനാണ് കോണ്‍​​ഗ്രസിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണമെന്നായിരുന്നു അനില്‍കുമാറിന്‍റെ ആക്ഷേപം. പുറത്തുവന്ന പട്ടികയിലെ 14 പേരും ​​ഗ്രൂപ്പുകാരാണ്. ഇത് പുന:പരിശോധിച്ചില്ലെങ്കില്‍ കേരളത്തിലെ കോണ്‍​ഗ്രസിന്‍റെ ഭാവി ഇല്ലാതാകുമെന്നുമായിരുന്നു അനില്‍കുമാര്‍ പറഞ്ഞത്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന് കെ.പി അനില്‍കുമാര്‍ ആവ‍‍ര്‍ത്തിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...