ലാഹോർ : പാകിസ്ഥാനെ നടുക്കി ലാഹോർ നഗരത്തിലുണ്ടായ സ്ഫോടനത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വ്യാഴാഴ്ച രാവിലെയോടെയാണ് ലാഹോർ നഗരത്തില്‍ സ്‌ഫോടനശബ്ദം കേട്ടതെന്ന് ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. തുടർച്ചയായ മൂന്ന് സ്ഫോടനങ്ങൾ ഉണ്ടായതായും പിന്നാലെ അപായ സൈറണ്‍ നിരന്തരം മുഴങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഡ്രോണ്‍ ആക്രമണത്തിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഇക്കാര്യത്തിൽ സ്ഥരീകരണം ഉണ്ടായിട്ടില്ല.
സ്ഫോടനത്തിൽ ഇതുവരെ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഫോടനത്തിന് പിന്നാലെ പുക മൂടിയ നിലയിലാണ് ലാഹോർ നഗരം. സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ നഗരത്തില്‍ പലതവണ അപായ സൈറണ്‍ മുഴങ്ങി. ഇതോടെ ജനങ്ങളെല്ലാം പരിഭ്രാന്തരായി വീടുകളില്‍നിന്ന് പുറത്തേക്കോടി. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമാണ് ലഹോർ നഗരം. കഴിഞ്ഞ ദിവസം ഇന്ത്യ ഓപറേഷൻ സിന്ദൂറിലൂടെ തകർത്ത 2 ഭീകരപരിശീലന കേന്ദ്രങ്ങൾ പഞ്ചാബ് പ്രവിശ്യയിലായിരുന്നു.