കേന്ദ്രം തുടരുന്ന ഫാസിസ്റ്റ് ഭരണം അവസാനിപ്പിക്കുവാൻ കൂടുതൽ പരിശ്രമം അനിവാര്യം : ആർ. രാജേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കേന്ദ്രസർക്കാർ അനുവർത്തിക്കുന്ന ഫാസിസ്റ്റ് ഭരണം രാജ്യത്തിനാ പത്താണെന്നും അതിനറുതി വരുത്താൻ കൂടുതൽ പരിശ്രമം അനിവാര്യമാണന്നും മാർക്സിസ്റ്റ് ആശയത്തിനെതിരെ ഉയർന്നു വരുന്ന വ്യാജപ്രചരണം അവസാനിപ്പിക്കുവാനുള്ള പ്രവർത്തനം നാം ഊർജ്ജിതമാക്കണമെന്നും സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ. രാജേന്ദ്രൻ പറഞ്ഞു. സി പി ഐ 25-ാം പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായി നടക്കുന്ന സംഘടനാ സമ്മേളനങ്ങളുട ഭാഗമായി കോഴഞ്ചേരി മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർക്സിസം ശാസ്ത്രീയമാണെന്നും അദ്ദേഹം പറഞ്ഞു.

എൻ ഐ ജേക്കബ്, കെ കെ രാജു, സിന്ധു രവികുമാർ എന്നിവർ അടങ്ങുന്ന പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്. എം എൻ ലാൽ കുമാർ, സമ്മേളനത്തിൽ രക്ഷസാക്ഷി പ്രമേയം അവതരിപ്പിച്ചു. ഉഷാജോസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം മലയാലപ്പുഴ ശശി രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലം കമ്മറ്റി സെക്രട്ടറി മാത്യു പീറ്റർ പ്രവർത്ത റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. കെ ജി രതീഷ് കുമാർ, റ്റി മുരുകേശ്, പി റ്റി രാജപ്പൻ,സ്വാഗത സംഘം കൺവീനർ രാജു കടക്കരപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷം കത്തുന്നു; ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതോടെ കനത്ത...

0
ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യവും സംഘർഷവും രൂക്ഷമായതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ...

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി....

പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം: പഠനത്തിനെത്തിയ പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ...