യുവാക്കളുടെ മാനസിക ആരോഗ്യം വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും : യുവജന കമ്മീഷന്‍ ചെയര്‍മാന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  യുവാക്കളുടെ മാനസിക ആരോഗ്യം വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യുവജന കമ്മീഷന്‍ ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിസാര പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനാകാതെ യുവാക്കള്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നു. കഴിഞ്ഞ ആറ് വര്‍ഷം സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത കേസുകള്‍ പഠിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.

ഗിഗ് തൊഴിലാളികളുടെ തൊഴില്‍ മേഖല സംബന്ധിച്ചും പഠനം നടത്തും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രികരിച്ച് ലഹരി ഉള്‍പ്പെടെയുള്ള സാമൂഹ്യ വിപത്തുകള്‍ക്കെതിരെ കാമ്പയിനുകള്‍ സംഘടിപ്പിക്കും. ജില്ലയിലെ വിദ്യാര്‍ഥി യുവജന സംഘടനാ പ്രതിനിധികള്‍, കോളജ് യൂണിയന്‍ ഭാരവാഹികള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍.സി.സി പ്രതിനിധികളെ ഉള്‍പ്പെടുത്തി ജില്ലാതലത്തില്‍ ജാഗ്രതാസഭ രൂപീകരിക്കും. യുവ കര്‍ഷക സംഗമം, ഗ്രീന്‍ സോണ്‍ പദ്ധതി, ദേശീയ സെമിനാര്‍, ആരോഗ്യ ക്യാമ്പ്, തൊഴില്‍മേള തുടങ്ങിയവയും യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്നുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.

അദാലത്തില്‍ ലഭിച്ച 17 പരാതികളില്‍ ഒന്‍പതെണ്ണം തീര്‍പ്പാക്കി. എട്ടെണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. ഏഴ് പുതിയ പരാതികള്‍ സ്വീകരിച്ചു. തൊഴില്‍ മേഖലയിലെ പ്രശ്‌നം, പിഎസ്‌സി നിയമനം തുടങ്ങി വിവിധ മേഖലകളില്‍ യുവജനങ്ങള്‍ നേരിടുന്ന പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. അദാലത്തില്‍ കമ്മീഷന്‍ അംഗങ്ങളായ പി.എ സമദ്, റെനിഷ് മാത്യു, കമ്മീഷന്‍ സെക്രട്ടറി ഡാര്‍ളി ജോസഫ്, ലീഗല്‍ അഡൈ്വസര്‍ അഡ്വ. വിനിത വിന്‍സെന്റ് എന്നിവര്‍ പങ്കെടുത്തു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘എൽ നിനോ’ വീണ്ടും സജീവമാകുന്നു ; യുഎഇയിൽ ചൂടും ഈർപ്പവും ഉയരും

0
ദുബായ് : പസഫിക് സമുദ്രത്തിൽ രൂപംകൊള്ളുന്ന എൽ നിനോ കാലാവസ്ഥാ പ്രതിഭാസം...

എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി അവകാശ സംരക്ഷണ സംഗമം നടത്തി

0
പത്തനംതിട്ട : കേരള എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ...

വിഡി സതീശനെതിരെ കെഎൻ ബാലഗോപാൽ

0
കൊച്ചി :പി.എം. ശ്രീ പദ്ധതിയിൽ നിന്നും എൽഡിഎഫ് സർക്കാർ പിന്മാറിയിട്ടില്ലെന്നും, പദ്ധതിയുടെ...

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ ആർ.എസ്.പി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി

0
പത്തനംതിട്ട: ക്രൂഡ് ഓയിലിന്റെ വില താഴ്ന്നു‌ നിൽക്കുന്ന സമയത്തുപോലും പാചകവാതകം ഉൾപ്പെടെയുള്ള...