വർക്കല ട്രെയിൻ അതിക്രമവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വർക്കല ട്രെയിൻ അതിക്രമവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടി യാത്ര ചെയ്തിരുന്ന കേരള എക്സ്പ്രസിൽ സുരക്ഷയ്ക്കായി ഒരു പോലീസ് ഉദ്യോ​ഗസ്ഥൻ പോലും ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തൽ. ട്രെയിനിൽ ആർപിഎഫിന്റെയോ കേരള റെയിൽവേ പോലീസിന്റെയോ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. ക്രൈം പാറ്റേൺ അനുസരിച്ചാണ് പോലീസിനെ വിന്യസിക്കുന്നതെന്നാണ് ആർപിഎഫിന്റെ വിശദീകരണം. സാധാരണ കുറ്റകൃത്യങ്ങൾ നടക്കാത്ത ട്രെയിനിൽ പോലീസുകാരെ വിന്യസിക്കാറില്ലെന്നും ആർപിഎഫ് അറിയിച്ചു.

കേരള എക്സ്പ്രസിൽ ഇന്നലെ സംഭവം നടക്കുമ്പോൾ കേരള റെയിൽവേ പൊലീസിന്റെയോ ആർപിഎഫിന്റെയോ ഉദ്യോ​ഗസ്ഥർ ഉണ്ടായിരുന്നില്ല. സാധാരണയായി ഓരോ ട്രെയിനിലും സുരക്ഷയ്ക്കായി മതിയായ പോലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിക്കാറുണ്ട്. അത്രയും സുരക്ഷാ ഉദ്യോ​ഗസ്ഥരെ വിന്യസിക്കാനുള്ള അം​ഗബലം നിലവിൽ ഇല്ലാത്ത സാഹചര്യത്തിൽ ക്രൈം ഡാറ്റ നോക്കിയാണ് ട്രെയിനുകളിൽ പോലീസുകാരെ സുരക്ഷക്കായിടുന്നത്. ക്രൈം ഡാറ്റ അനുസരിച്ച് ഏറ്റവും കൂടുതൽ ക്രൈമുകൾ റിപ്പോർട്ട് ചെയ്യുന്ന ദീർഘദൂര, ഹ്രസ്വ ദൂര ട്രെയിനുകളിലാണ് പോലീസുകാരെ വിന്യസിക്കുന്നത് എന്നാണ് ആർപിഎഫ് വിശദീകരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...