കൊച്ചി: എം. ശിവശങ്കറിനെതിരെ കസ്റ്റംസ് കൂടുതല്‍ തെളിവുകള്‍ നല്‍കി. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ മുദ്രവച്ച കവറിലാണ് തെളിവുകള്‍ നല്‍കിയത്. അതേസമയം കസ്റ്റംസ് കേസില്‍ ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ പിന്‍വലിച്ചു. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ നാളെ ഹൈക്കോടതി ജാമ്യപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലാണ് പിന്‍വലിച്ചത്.
ശിവശങ്കറിനെ സംബന്ധിക്കുന്ന കൂടുതല്‍ തെളിവുകള്‍ ഉണ്ടെന്ന് നേരത്തെ കസ്റ്റംസ് കോടതിയില്‍ അറിയിച്ചിരുന്നു. ഇത് മുദ്രവച്ച കവറില്‍ നല്‍കാന്‍ കോടതിയാണ് നിര്‍ദേശിച്ചത്. ശിവശങ്കറിന്റെ ഒരു ഫോണ്‍ കൂടി കണ്ടെത്താനുണ്ട്. അന്വേഷണം നിര്‍ണ്ണായക ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്നാണ് കസ്റ്റംസ് നിലപാട്. നേരത്തെ കണ്ടെടുത്ത ഫോണില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി കസ്റ്റംസ് അറിയിച്ചിരുന്നു. ഈ വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കാനുള്ള സാധ്യതയാണുള്ളത്. ഡോളര്‍ കടത്തു കേസില്‍ കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമേ മറ്റു വിദേശികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കസ്റ്റംസ് പറയുന്നു. അതുകൊണ്ട് വിദേശത്തേക്ക് അന്വേഷണം വ്യാപിപ്പിക്കണം.
വലിയ രീതിയിലുള്ള ആസൂത്രണം ഇക്കാര്യത്തില്‍ നടന്നിട്ടുണ്ട്. ഉന്നതര്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും വിവരം ലഭിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ട് നേരത്തെ കസ്റ്റംസ്കോടതിയില്‍ നല്‍കിയിരുന്നു.
അതേസമയം കസ്റ്റംസ് കേസില്‍ ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ പിന്‍വലിച്ചു. ED രജിസ്റ്റര്‍ ചെയ്ത കേസില്‍ നാളെ ഹൈക്കോടതി ജാമ്യപേക്ഷ പരിഗണിക്കുന്ന സാഹിചര്യത്തിലാണ് പിന്‍വലിച്ചത്. കസ്റ്റഡി കാലവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നു കോടതിയില്‍ ഹാജരാക്കിയ ശിവശങ്കറിനെ ഒരു ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഇതിനിടെ ഡോളര്‍ കടത്ത് കേസില്‍ സ്വപ്ന, സരിത് എന്നിവരുടെ രഹസ്യമൊഴി ഇന്ന് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി – 3 ല്‍ രേഖപ്പെടുത്തുകയാണ്. നേരത്തെ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.