പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ഭൂമിപൂജ ആകാം ; നിര്‍മാണം ഇപ്പോള്‍ ആരംഭിക്കരുത് : സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗം ആയി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റേത് ഉള്‍പ്പടെയുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ആരംഭിക്കുന്നതിനെതിരേ സുപ്രീം കോടതി. പദ്ധതിക്ക് എതിരായ ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത് വരെ പുതുതായി നിര്‍മാണം നടത്തുകയോ കെട്ടിടങ്ങള്‍ പൊളിക്കുകയോ ചെയ്യരുതെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഭൂമി പൂജ മാത്രമാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഭൂമിപൂജയും ശിലാസ്ഥാപനവും ഡിസംബര്‍ പത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കാനിരിക്കെയാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയില്‍ സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. പദ്ധതിക്ക് എതിരെ രാജീവ് സൂരി ഉള്‍പ്പടെ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ആണ്. ഹര്‍ജികളില്‍ സ്റ്റേ പുറപ്പെടുവിച്ചിട്ടില്ലെങ്കിലും നിര്‍മ്മാണവുമായി മുന്നോട്ട് പോകാന്‍ കേന്ദ്ര സര്‍ക്കാരിന് അനുവാദം നല്‍കിയിട്ടില്ലെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സര്‍ക്കാര്‍ ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാര്‍ വലിയ തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. നിര്‍മാണം സംബന്ധിച്ച് വ്യക്തത വരുത്താന്‍ സോളിസിറ്റര്‍ ജനറലിനോട് കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് സെന്‍ട്രല്‍ വിസ്ത പദ്ധതിക്കായി പുതുതായി നിര്‍മാണം നടത്തുകയോ കെട്ടിടങ്ങള്‍ പൊളിക്കുകയോ, മരങ്ങള്‍ വെട്ടിമാറ്റുകയോ ചെയ്യില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഈ ഉറപ്പ് കോടതി രേഖപ്പെടുത്തി. അതേസമയം സെന്‍ട്രല്‍ വിസ്ത പദ്ധതിക്കായി മറ്റ് കടലാസ്സ് പണികള്‍ നടത്തുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് വിലക്ക് ഉണ്ടായിരിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണം 2022 ഒക്ടോബറില്‍ പൂര്‍ത്തിയാക്കാന്‍ ആണ് പദ്ധതി ഇട്ടിരുന്നത്. കോടതി നടപടികള്‍ നീണ്ടാല്‍ ഈ ഷെഡ്യൂള്‍ വൈകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...